• Logo

Allied Publications

Europe
യുകെ മലയാളികൾക്ക് കരുണയുടെ കൈത്താങ്ങുമായി "യുക്മ സാന്ത്വനം’
Share
ലണ്ടൻ: യുകെയിൽ വർധിച്ചുവരുന്ന അപ്രതീക്ഷിതമായ മരണങ്ങൾ അസുരക്ഷിതമാക്കുന്ന യുകെ മലയാളികളുടെ ജീവിത പശ്ചാത്തലത്തിൽ, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുവാനും നിരാശ്രയരാകുന്ന കുടുംബത്തിന് കരുണയുടെ കൈത്താങ്ങുകളാകുവാനും യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ന്ധയുക്മ സാന്ത്വനം’ എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചു.

വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാൽ റോയൽ ഹോട്ടലിൽ നടന്ന 201719 വർഷത്തെ പുതിയ ഭരണ സമിതിയുടെ ആദ്യയോഗത്തിലായിരുന്നു പുതിയ തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി അനുസരിച്ച് യുകെയിൽ മരണമടയുന്ന ഏതൊരു മലയാളിയുടെയും ഭൗതീക ശരീരം നാട്ടിലെത്തിക്കുന്നതിനോ, യുകെയിൽ തന്നെ സംസ്കരിക്കുന്നതിനോ ആവശ്യമായ പ്രാഥമിക ചെലവുകൾ വഹിക്കുവാൻ യുക്മ നേതൃത്വം നൽകും. ഇതിനായി രണ്ടായിരത്തി അഞ്ഞൂറ് പൗണ്ട് വീതം ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ തുക യുക്മ നേരിട്ട് വഹിക്കും

പദ്ധതിയിലേക്കുള്ള ആദ്യ ധന സമാഹാരം എന്നനിലയിൽ ദേശീയ നിർവാഹക സമിതി അംഗങ്ങൾക്കിടയിൽനിന്നും മാത്രമായി യോഗമധ്യേ രണ്ടായിരത്തിഅഞ്ഞൂറ് പൗണ്ട് സമാഹരിച്ചു.

യുകെ മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടവിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി യുക്മ എന്നും മുന്നിട്ടുണ്ടാകുമെന്ന സന്ദേശം വിപ്ലവാത്മകവും യുകെ പ്രവാസി മലയാളി സമൂഹത്തിന് പ്രതീക്ഷ നൽകുന്നതുമാണെന്ന് യോഗനടപടികൾ വിശദീകരിച്ചുകൊണ്ട് ഭാരവാഹികളായ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവർ അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.