• Logo

Allied Publications

Europe
മൈൻഡിന് പുതിയ നേതൃത്വം
Share
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സംഘടനയായ മൈൻഡിന് പുതിയ നേതൃത്വം. ബാലിമൂൻ പോപ്പുന്‍റററി സ്പോർട്സ് സെന്‍ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് ജോയ് കെ. ആന്‍റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയ്മോൻ പാലാട്ടി റിപ്പോർട്ടും ട്രഷറർ മജു പേയ്ക്കൽ കണക്കും അവതരിപ്പിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി വിപിൻ പോൾ (പ്രസിഡന്‍റ്), ജെസി ജോയ് (വൈസ് പ്രസിഡന്‍റ്), സിജു ജോസ് (സെക്രട്ടറി), സാജുകുമാർ (ജോയിന്‍റ് സെക്രട്ടറി), ഷിബു ജോണ്‍ (ട്രഷറർ) എന്നിവരെയും 17 അംഗ കമ്മിറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

കിഡ്സ് ഫെസ്റ്റ്, ഫാമിലി ഫണ്‍ഡേ, തിരുവോണം, യൂറോപ്പ് ടൂർ, ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ്, ചാരിറ്റി ക്രിക്കറ്റ് ടൂണമെന്‍റ് എന്നിവയാണ് 2016 ലെ പ്രധാന പ്രവർത്തനങ്ങൾ.

മുൻ വർഷങ്ങളിലെ പോലെ ചാരിറ്റി പ്രവർത്തനങ്ങൾക്കു മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾക്ക് പരിഗണന നൽകണമെന്നു യോഗം ആവശ്യപ്പെട്ടു. ടെംപിൾ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മേയ് 28 നു ഹെലിക്സ് തിയേറ്ററിൽ നടക്കുന്ന സ്റ്റീഫൻ ദേവസി ആൻഡ് സോളിഡ് ബാൻഡ് പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്തു.

റിപ്പോർട്ട്: മജു പേയ്ക്കൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.