• Logo

Allied Publications

Europe
നാടുകടത്തൽ വേഗത്തിലാക്കാനുള്ള തീരുമാനത്തിന് ജർമനിയിൽ വിമർശനം
Share
ബെർലിൻ: അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ടവരെ അതത് രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടിക്രമങ്ങൾ പരമാവധി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ജർമനിയിലെ ഫെഡറൽ സർക്കാരും സ്റ്റേറ്റ് സർക്കാരുകളും. എന്നാൽ, അഭയാർഥികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരേ എതിർപ്പും രൂക്ഷമാക്കുന്നു.

നാടുകടത്തൽ വേഗത്തിലാക്കുന്നതു സംബന്ധിച്ച് ചാൻസലർ ആംഗല മെർക്കൽ മുന്നോട്ടുവച്ച നിർദേശങ്ങൾ ഫെഡറൽ, സ്റ്റേറ്റ് ഗവണ്‍മെന്‍റ് പ്രതിനിധികൾ ചർച്ച ചെയ്തു വരുകയാണ്. ഡീപോർട്ടേഷൻ സെന്‍ററുകൾ തന്നെ ആരംഭിക്കുന്നതിനുള്ള നിർദേശവും ഇതിൽ ഉൾപ്പെടുന്നു. രാജ്യം വിട്ടു പോകാൻ സ്വയം തീരുമാനിക്കുന്നവർക്ക് വലിയ സാന്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നു.

എന്നാൽ, നാടുകടത്തൽ ഉത്തരവുകളിൽ ഇപ്പോൾ തന്നെ നിരവധി പിഴവുകൾ കടന്നു കൂടുന്നു എന്നും പുതിയ നിർദേശങ്ങൾ നടപ്പായാൽ ഇതു വർധിക്കുമെന്നും പ്രോ അസൈൽ പോലുള്ള സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു. സിറിയ, അഫ്ഗാനിസ്ഥാൻ, എറിത്രിയ, ഇറാക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരെ തിരിച്ചയയ്ക്കുന്നത് അവരെ അപകടത്തിലാക്കുമെന്നും സംഘടന മുന്നറിയിപ്പു നൽകുന്നു.

പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നത് കരുതലോടെ വേണമെന്ന് പോലീസ് യൂണിയനായ ജിഡിപി വരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതേസമയം, ഉദാരമായ അഭയാർഥി നയം രാഷ്ട്രീയമായി തിരിച്ചടി സമ്മാനിച്ചു വരുന്ന സാഹചര്യത്തിൽ നാടുകടത്തൽ വേഗത്തിലാക്കുക എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് മെർക്കൽ. കഴിഞ്ഞ വർഷം രണ്ടു ലക്ഷം അഭയാർഥികളിൽ എണ്‍പതിനായിരം പേരെയും ജർമനി സ്വരാജ്യങ്ങളിലേക്കു തിരിച്ചയച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.