• Logo

Allied Publications

Europe
സ്വിസ് ജർമൻ ആകാശ ദുരന്തം ഹോളിവുഡ് സിനിമയാവുന്നു
Share
സൂറിച്ച്: അർണോൾഡ് ഷ്വാർസനെഗർ നായകനാകുന്ന ഹോളിവുഡ് ചിത്രം ആഫ്റ്റർമാത് ഏപ്രിൽ ഏഴിന് തിയറ്ററുകളിൽ എത്തും. സ്വിസ് ജർമൻ അതിർത്തിയായ യുബെർലിംഗനിൽ ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ച് 71 പേർ കൊല്ലപ്പെട്ട യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച സിനിമയുടെ ഫസ്റ്റ് ട്രെയ്ലർ പുറത്തിറങ്ങി. യഥാർഥ സംഭവം നടന്നത് ജർമനിയിലും സ്വിറ്റ്സർലൻഡിലും ആയിട്ടാണെങ്കിലും ആഫ്റ്റർ മാത്തിൽ അത് അമേരിക്കൻ സ്റ്റേറ്റായ ഓഹിയോയിൽ ആണെന്ന വ്യത്യാസം ഉണ്ട്.

2002 ജൂലൈ ഒന്നിന് അർധരാത്രിയിൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും റഷ്യൻ സ്കൂൾ കുട്ടികളായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട 41 കുടുംബങ്ങൾ, അപകടത്തിൽ ഭാര്യയേയും മക്കളെയും നഷ്ടപ്പെട്ട് ജീവിതം തകർന്നവൻ, കൈപ്പിഴവു കൊണ്ട് അതിന് കാരണക്കാരനായവനോട് ചെയ്യുന്ന പ്രതികാരം. ആ പ്രതികാരത്തിൽ വിധവ ആകേണ്ടി വന്ന ഭാര്യയും അച്ഛനെ നഷ്ടപ്പെട്ട മൂന്നു മക്കളും ....അങ്ങനെ ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടു നിറഞ്ഞതാണ് യഥാർഥ സംഭവ കഥ.

യുബെർലിംഗൻ ആകാശ കൂട്ടിയിടിയുടെ ഒറിജിനൽ വേർഷൻ ഇങ്ങനെ:

സ്പെയിനിലെ ബാഴ്സലോണയിൽ ജോലി ചെയ്യുന്ന റഷ്യക്കാരനായ മെക്കാനിക്കൽ എൻജിനിയർ വിറ്റാലി കലോയേവും (49), സൂറിച്ച് എയർട്രാഫിക് കണ്‍ട്രോളിലെ ഡെൻമാർക്കുകാരനായ പീറ്റർ നീൽസണും(36) ആണ് നായകനാണോ, വില്ലനാണോ എന്ന് നിർവചിക്കാൻ ആവാത്ത ദുരന്തത്തിലെ പ്രധാന കഥാപാത്രങ്ങൾ. 49 സ്കൂൾ കുട്ടികൾ ഉൾപ്പെടെ 69 പേരുമായി മോസ്കോയിൽ നിന്നും ബാഴ്സലോണക്ക് പറന്ന ബാഷ്കിരിയൻ എയർലൈൻസിന്‍റെ ചാർട്ടേർഡ് ഫ്ളൈറ്റും ഇറ്റലിയിലെ ബെർഗമോയിൽ നിന്നും ബ്രസൽസിലേക്ക് പോയ ഡിഎച്ച്എല്ലിന്‍റെ ചരക്ക് വിമാനവുമാണ് വ്യമോയാന ചരിത്രത്തിലെ അപൂർവമായ ആകാശ കൂട്ടിയിടിയിൽപ്പെട്ട വിമാനങ്ങൾ.

2002 ജൂലൈ ഒന്നിന് അപകടം നടന്ന രാത്രി 11.35 ന് ജർമനിയുടെ തെക്കൻ മേഖലയുടെ ആകാശ സുരക്ഷയുടെ ഉത്തരവാദിത്തം കൂടിയുള്ള സൂറിച്ച് എയർ ട്രാഫിക് കണ്‍ട്രോളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് പീറ്റർ മാത്രമാണ്. രണ്ട് സ്ക്രീൻബോർഡുകളാണ് ഒരേ സമയം പീറ്ററിന് നിരീക്ഷിക്കേണ്ടിയിരുന്നത്. റഡാർ സ്ക്രീനിലുണ്ടായിരുന്ന ഡിഎച്ച്എൽ വിമാനത്തിൽ നിന്നും ഇന്ധനം ലാഭിക്കാൻ നിലവിൽ പറന്നുകൊണ്ടിരിക്കുന്ന ഉയരത്തിൽ നിന്നും കൂടുതൽ ഉയരത്തിലേക്ക് ഉയരാനുള്ള അനുമതി തേടിയുള്ള പൈലറ്റിന്‍റെ സന്ദേശം 23:20 ന് കണ്‍ട്രോൾ റൂമിൽ എത്തി. 11000 മീറ്റർ ഉയരത്തിലേക്ക് ഉയരാൻ പീറ്റർ അനുമതി നല്കിയതനുസരിച്ച് 23:29:50 ന് ഡിഎച്ച്എൽ ഫ്ളൈറ്റ് ഈ ഉയരത്തിൽ എത്തുകയും ചെയ്തു. 23:30 നാണ് റഡാർ സ്ക്രീനിലേക്ക് ഇതേ ഉയരത്തിൽ റഷ്യൻ ചാർട്ടേർഡ് വിമാനം കടന്നു വരുന്നത്.

23:34:42 ന് വിമാനങ്ങൾ നേർക്കുനേർ വരുന്ന അപായ സൂചന നൽകുന്ന അലാറം ഇരു കോക്ക്പിറ്റുകളിലും മുഴങ്ങി. അതേസമയം തന്നെ പീറ്ററിന്‍റെ റഡാർ സ്ക്രീനിലും അപകടാവസ്ഥ ദൃശ്യമായി. റഷ്യൻ വിമാനത്തോട് മുകളിലേക്ക് ഉയരാനും ചരക്ക് വിമാനത്തോട് താഴാനുമാണ് അതാതു വിമാനങ്ങളിലെ മുന്നറിയിപ്പ് സംവിധാനം നിർദേശം നൽകിയത്. ഇതനുസരിച്ചു ഡിഎച്ച്എൽ ഫ്ളൈറ്റ് താഴോട്ട് കുതിച്ചു. മുകളിലോട്ടു ഉയരാൻ ശ്രമിക്കുന്നതിനിടയിലാണ് റഷ്യൻ വിമാനത്തിന് പീറ്ററിന്‍റെ സന്ദേശം എത്തുന്നത് എത്രയും വേഗം താഴോട്ട് കുതിക്കുക. വിമാനത്തിലെ മുന്നറിയിപ്പ് സംവിധാനത്തെ വിശ്വസിക്കണോ, അതോ കണ്‍ട്രോൾ റൂമിൽ നിന്നുള്ള നിർദേശം വിശ്വാസത്തിൽ എടുക്കണമോ എന്ന് ചിന്തിച്ച റഷ്യൻ പയലറ്റ്, പീറ്ററിനെ വിശ്വസിച്ചു ഫ്ളൈറ്റിന്‍റെ ഉയരം കുറച്ചതിനെ തുടർന്ന് രണ്ടു വിമാനങ്ങളും നേർക്കുനേർ വരികയും 23:35:32 ന് കൂട്ടിയിടിക്കുകയുമായിരുന്നു. സെക്കൻഡുകളുടെ പരിഭ്രാന്തിയിൽ പീറ്ററിന് പറ്റിയ പിഴവിൽ ഇരു വിമാനങ്ങളിലെ ആരും തന്നെ അവശേഷിച്ചില്ല.

ബാഴ്സലോണയിൽ തന്‍റെ പ്രിയപെട്ടവരുടെ വരവും നോക്കി കാത്തിരുന്ന വിറ്റാലിക്ക് ദുരന്തത്തിൽ ഭാര്യ സ്വ്റ്റ്ലാന, മകൻ കോണ്‍സ്റ്റാന്‍റിൻ(11), മകൾ ഡയാന(4) എന്നിവരടങ്ങിയ തന്‍റെ കുടുംബത്തെ പൂർണമായും നഷ്ടപ്പെട്ടു. ദുരന്ത സ്ഥലത്തു ആദ്യം എത്തിയ മരിച്ചവരുടെ ബന്ധുക്കളിൽ വിറ്റാലിയും ഉണ്ടായിരുന്നു. തന്‍റെ പ്രിയപെട്ടവരുടെ ഓർമയിൽ സ്പെയിനിലെ ജോലി ഉപേക്ഷിച്ച് റഷ്യയിലെ വീട്ടിലേക്കു മടങ്ങിയ വിറ്റാലി താമസിയാതെ വിഷാദരോഗത്തിന് അടിമയായി. ഭാര്യയെയും, മക്കളെയും അത്രമേൽ സ്നേഹിച്ചിരുന്ന വിറ്റാലി ഒരു വർഷം കഴിഞ്ഞു അപകടത്തിന്‍റെ വാർഷികത്തിന് വീണ്ടും ദുരന്തം നടന്ന യുബെർലിംഗനിൽ എത്തി. ആ സമയത്തു പീറ്ററിനെ നേരിൽ കണ്ടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിറ്റാലിക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇത് വിറ്റാലിയെ പ്രകോപിതനാക്കിയെന്നു പറയപ്പെടുന്നു.

തിരിച്ചുപോയ വിറ്റാലി വീണ്ടും സൂറിച്ചിൽ വരുന്നത് 2004 ഫെബ്രുവരി 23 നാണ്. സൂറിച്ച് എയർപോർട്ടിന് അടുത്തുള്ള പീറ്ററിന്‍റെ വീട് തിരക്കി തൊട്ടടുത്ത ദിവസം തന്നെ കണ്ടുപിടിച്ച വിറ്റാലി ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങളും അവരുടെ കല്ലറകളുടെയും ഫോട്ടോ കാണിച്ചാണ് പീറ്ററിനോട് സംസാരിച്ചു തുടങ്ങിയത്. സംസാരത്തിനിടയിൽ നിയന്ത്രണം നഷ്ടപെട്ട വിറ്റാലി, വീടിന്‍റെ ടെറസിൽ വച്ചു ഭാര്യയും മക്കളും നോക്കിനിൽക്കെ പേനകത്തി കൊണ്ട് പീറ്ററിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്‍റെ പിറ്റേന്ന് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും വിറ്റാലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിചാരണയെ തുടർന്ന് കോടതി ശിക്ഷിച്ച വിറ്റാലി ആത്മഹത്യാ പ്രവണതയെ തുടർന്ന് നിരന്തര നിരീക്ഷണത്തിൽ ആയിരുന്നു തടവിൽ കഴിഞ്ഞത്. ശിക്ഷ കാലാവധി തീർന്നതിനെ തുടർന്ന് വിറ്റാലിയെ റഷ്യക്ക് കൈമാറി. പീറ്ററിന്‍റെ ഭാര്യയും മൂന്നു മക്കളും ഡെ·ാർക്കിലേക്കു തിരിച്ചു പോയി. സൂറിച്ച് എയർ ട്രാഫിക് കണ്‍ട്രോൾ സെന്‍ററിൽ പീറ്ററിന്‍റെ ഓർമക്ക് എന്നും ഒരു റോസാപൂ വയ്ക്കും.

യുബെർലിംഗൻ ദുരന്തത്തെ ആസ്പദമാക്കി ജർമൻ ടിവി ചാനലായ എസ്ഡബ്ല്യു ആറിൽ 2009 ൽ തന്നെ ഒരു ടെലിഫിലിം സംപ്രേഷണം ചെയ്തിട്ടുണ്ട്. റിലീസിന് തയാറെടുക്കുന്ന ആഫ്റ്റർമാത്തിൽ വിറ്റാലിയായി വരുന്നത് അർണോൾഡ് ഷ്വാർസനെഗറും പീറ്ററാവുന്നത് മക് നൈറിയുമാണ്. യഥാർഥ സംഭവത്തിലെ റഷ്യൻ, ഡെൻമാർക്ക് ദുരന്ത ജീവിതങ്ങളുടെ സ്ഥാനത്ത് സിനിമയിൽ ഇരുവരും അമേരിക്കക്കാരാണ്. ഇപ്പോൾ ഇറക്കിയ സിനിമയുടെ ഫസ്റ്റ് ട്രെയ്ലർ അവസാനിക്കുന്നത് വിറ്റാലിക്ക് മുന്നിൽ പീറ്റർ തന്‍റെ വീടിന്‍റെ വാതിൽ തുറക്കുന്നിടത്താണ്.

റിപ്പോർട്ട്: ടിജി മറ്റം


ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്