• Logo

Allied Publications

Europe
ഈഫൽ ഗോപുരം സംരക്ഷിക്കാൻ ചില്ലു കവചം നിർമിക്കുന്നു
Share
പാരീസ്: ഭീകരാക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈഫൽ ടവറിനു ചുറ്റും മതിൽ കെട്ടുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിൽ തീർക്കുന്ന മതിലിന് എട്ടടി പൊക്കമാണ് ഉദ്ദേശിക്കുന്നത്.

പാരീസ് മേയർ ബ്രൂണോ ജൂലിയാർഡ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ലൂവറിലെ ഭീകരാക്രമണത്തെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. നിലവിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ടവറിന് ചുവട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് ഭീകരാക്രമണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് കവചം നിർമിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രം ലക്ഷ്യമാക്കി ഫ്രാൻസിൽ നടക്കുന്ന ആദ്യ ഭീകരാക്രമണമായിരുന്നു ലൂവറിലേത്.

പാരീസിൽ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മതിൽ കെട്ടുന്നത്. 20 മില്യണ്‍ യൂറോയാണ് പദ്ധതിച്ചെലവ്. ഈ വർഷം തന്നെ ഇതു പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു. വാഹനങ്ങളോ സന്ദർശകരോ പരിശോധന കൂടാതെ കടക്കാത്തവിധത്തിലായിരിക്കും മതിലിന്‍റെ രൂപകല്പന.

ടവർ സന്ദർശിക്കാൻ പ്രതിവർഷം ഏഴ് മില്യണ്‍ വിദേശികളാണ് പാരീസിൽ എത്തുന്നത്. 324 മീറ്റർ ഉയരമുണ്ട് ടവറിന്. 1887 ൽ നിർമാണം തുടങ്ങിയ ടവർ 1889 ലാണ് പൂർത്തിയാക്കിയത്. ഗുസ്താവ് ഐഫൽ എന്ന എൻജിനിയറാണ് ഇത് രൂപകല്പന ചെയ്തു നിർമിച്ചത്. ഇരുന്പിൽ wrought iron നിർമിച്ച ടവറിന് ഏകദേശം 10,000 ടണ്‍ ഭാരമുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ