• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ദൈവശാസ്ത്ര പഠന കോഴ്സ് 11 മുതൽ
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ സുവിശേഷ ദൗത്യവും കാലഘട്ടത്തിന്‍റെ ആവശ്യകതയും ഒന്നിച്ചുചേർത്ത് സഭയിലെ ദൈവജനത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന ദൈവശാസ്ത്ര പഠന കോഴ്സിന്‍റെ ഉദ്ഘാടനവും ആദ്യ കോണ്‍ടാക്സ് ക്ലാസുകളും ഫെബ്രുവരി 11, 12 (ശനി, ഞായർ) തീയതികളിൽ നടക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ 11ന് (ശനി) രാവിലെ 11.30ന് പഠന കോഴ്സ് ഉദ്ഘാടനം ചെയ്യും. വോളറാപ്ടണിലുള്ള യുകെകെസിഎ ഹാളിലാണ് ചടങ്ങുകൾ.

വിശുദ്ധ ഗ്രന്ഥം, ആരാധന ക്രമം ഉൾപ്പെടെ പതിലൊന്നിലധികം വിവിധങ്ങളായ വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക് തുടങ്ങിയ വിശുദ്ധ ഗ്രന്ഥ ഭാഷകളിലും ക്ലാസുകൾ നൽകുന്ന കോഴ്സിലേക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബൽജിയം ലുവെയിൻ യൂണിവേഴ്സിറ്റിയിൽനിന്ന് വിശുദ്ധ ഗ്രന്ഥ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ജോസഫ് പാബ്ലാനിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയ പത്തിലധികം വൈദികരാണ് ക്ലാസുകൾ നയിക്കുന്നത്.

കേരളത്തിൽ തലശേരി അതിരൂപതയിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസുമായി കൈകോർത്താണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ ഈ ദൈവശാസ്ത്ര പഠന കോഴ്സ് യാഥാർഥ്യമാകുന്നത്.

ഡിപ്ലോമ, ബിരുദബിരുദാനന്തര തലങ്ങളിലായി നടത്തുന്ന കോഴ്സുകൾക്ക് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അംഗീകാരമുണ്ട്. വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സഭയെക്കുറിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും ഈ കോഴ്സ് കൂടുതൽ ഉപകാരപ്രദമാകും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത രൂപീകൃതമായതിനുശേഷം സഭാമക്കൾക്കായി ആവിഷ്കരിച്ച ആദ്യ പരിപാടികളിലൊന്നായ ഈ ദൈവശാസ്ത്ര പഠന കോഴ്സിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും സാധിക്കുന്ന എല്ലാവരും ആദ്യാവസരങ്ങൾ തന്നെ പ്രയോജനപ്പെടുത്തണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അഭിപ്രായപ്പെട്ടു.

ആദ്യ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോഴ്സ് കോഓർഡിനേറ്റർ ഫാ. ജോയി വയലിൽ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോയി വയലിൽ 07846554152.

വിലാസം: (UKKCA Hall, Woodcross Lane, Bilston, Wolverhampton, wv14 9BW)

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.