• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ കുട്ടികൾ അരങ്ങേറ്റം നടത്തി
Share
സൂറിച്ച് : നടനനൃത്ത വിസ്മയവുമായി നീനു മാത്യുവിന്‍റെ ശിക്ഷണത്തിൽ ചിലങ്ക ഡാൻസ് സ്കൂളിലെ പതിനേഴു കുട്ടികൾ ഫെബ്രുവരി നാലിന് സൂറിച്ചിൽ ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം കുറിച്ചു. സ്വിസ് മലയാളീസ് വിന്‍റർത്തുറിന്‍റെ വാർഷിക പരിപാടിയായിരുന്നു ജോക് ആൻഡ് ജിൽ എന്ന ഷോയിലാണ് കുട്ടികൾ അരങ്ങേറ്റം കുറിച്ചത്

കലാസാംസ്കാര പാരന്പര്യത്തിന്‍റെ വേരറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മുദ്രാംഗുലീയങ്ങളുമായി നടനകലയെ ഉപാസിക്കുന്ന കൊച്ചുകലാകാരികളുടെ കാൽച്ചിലന്പൊലി വേദിയിൽ ഉയർന്നപ്പോൾ ചിലങ്ക നൃത്ത വിദ്യാലയത്തിനും അതിന്‍റെ സാരഥി നീനു മാത്യുവിനും അഭിമാന നിമിഷങ്ങളായിരുന്നു.

കഴിഞ്ഞ രണ്ടരവർഷമായി നൃത്താധ്യാപിക നീനു മാത്യുവിന്‍റെ ശിക്ഷണത്തിൽ നൃത്തപഠനം പൂർത്തിയാക്കിയ സീനിയർ കാറ്റഗറിയിലെ അലിഷാ കോയിത്തറ ,ദിയ മുണ്ടക്കൽ ,ഫിയോണ കൊട്ടാരം,സനിക പറയനിലം ജൂണിയർ വിഭാഗത്തിൽ അനബെൽ ഏബ്രാഹം ,എയ്ഞ്ചൽ പുതുമന ,അന്ന മഞ്ഞളി ജാനറ്റ് ചെത്തിപ്പുഴ ,മരിയ തോപ്പിൽ ,സാറാ മഞ്ഞളി ,സാറാ മേലേമണ്ണിൽ ,സ്നേഹ പറയനിലം സബ് ജൂണിയർ വിഭാഗത്തിൽ അന്ന പുതുമന ,ലിയാന ഓലിക്കര ,സഞ്ജന ഓലിക്കര ,സിയാ പറയന്നിലം ,സോനാ ഏബ്രഹാം എന്നീ കുട്ടികൾ ദൃശ്യാവിഷ്കാരസഹായത്തോടെ ഭരതനാട്യത്തിലെ വിവിധ നൃത്തരൂപങ്ങൾ കാൽച്ചിലങ്കകളുടെ താളത്തിലൂടെയും കൈമുന്ദ്രകളുടെ സൗന്ദര്യത്തിലൂടെയും മുഖത്തിന്‍റെ ഭാവത്തിലൂടെയും നൃത്താഞ്ജലിയുമായി അരങ്ങത്തെത്തിയപ്പോൾ സദസ് ഒന്നടങ്കം ഹർഷാരവം മുഴക്കി.

സ്വിറ്റസർലൻഡിൽ ആദ്യമായാണ് ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം നടക്കുന്നത്. അടുക്കും ചിട്ടയോടും ക്ലാസിക്കൽ ഡാൻസിന്‍റെ എല്ലാ പൈതൃകവും ഉൾക്കൊണ്ടുകൊണ്ട് വേദിയിൽ ഇത്രയും മനോഹരമായി നൃത്തം അവതരിപ്പിച്ച കുട്ടികൾക്കും നൃത്താധ്യാപിക നീനു മാത്യുവിനും സദസ് ഒന്നടങ്കം പ്രശംസകളർപ്പിച്ചു.

അരങ്ങേറ്റത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി ടീച്ചർ സ്നേഹം പങ്കുവച്ചു. കുട്ടികൾ ഒന്നായി തങ്ങളെ ഇത്രയും നന്നായി നൃത്തം അഭ്യസിപ്പിച്ച ടീച്ചർക്ക് ഗുരുദക്ഷിണ നൽകി ആദരിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ