• Logo

Allied Publications

Europe
അയർലൻഡിൽ മലയാളം വായനശാല
Share
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ പുസ്തക പ്രേമികൾക്കായി അയർലൻഡിൽ ആദ്യമായി മലയാളം വായനശാല ആരംഭിക്കുന്നു. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കുന്ന വായനശാലയിലേക്ക് മലയാളം പുസ്തകങ്ങൾ വായനക്കാർക്കും നിർദ്ദേശിക്കാം.

ഒരു മലയാളം വായനശാലയിൽ അവശ്യം വേണ്ടതെന്ന് നിങ്ങൾക്ക് തോന്നുന്ന 25 പുസ്തകങ്ങളുടെ പേരുകൾ നിർദ്ദേശിക്കാം. ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന പുസ്തകങ്ങൾ വായനശാലയിൽ കാലക്രമേണ ലഭ്യമാക്കും. മാത്രവുമല്ല വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകുകയും ചെയ്യാം.

വായനശാലയുടെ സേവനം സൗജന്യമായിരിക്കും. ഡബ്ലിനിലെ ബ്യുമോണ്ട് ആശുപത്രിക്കു സമീപമാവും വായനശാല തുടക്കത്തിൽ പ്രവർത്തിക്കുക.

വായനശാലയിൽ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങൾ ഓണ്‍ലൈനിൽ ലഭ്യമാക്കും. തുടക്കത്തിൽ ആഴ്ചയിൽ മുൻനിശ്ചയിച്ച രണ്ടു ദിവസം വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാം. ഒരു സമയം ഒരാൾക്ക് മൂന്ന് പുസ്തകങ്ങൾ വരെ എടുക്കാൻ സാധിക്കും. വായനക്കാരുടെ ആവശ്യപ്രകാരം പുതിയ പുസ്തകങ്ങൾ ലഭ്യമാക്കും. പരമാവധി നാല് ആഴ്ച്ച വരെ ഒരാൾക്ക് പുസ്തകങ്ങൾ സൂക്ഷിക്കാം.

നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പുസ്തകങ്ങൾ സംഭാവന ചെയ്യാനുള്ള താല്പര്യവും library@wmcireland.com എന്ന വിലാസത്തിൽ അറിയിക്കുക.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട