• Logo

Allied Publications

Europe
യൂറോപ്യൻ യൂണിയനിൽ തൊഴിൽരഹിതർ രണ്ടുകോടി
Share
സൂറിച്ച്: യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.2 ശതമാനം (രണ്ടു കോടി) വരുമെന്ന് ഡിസംബർ അവസാനം പുറത്തിറക്കിയ ഇയുവിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമായ യൂറോസ്റ്റാറ്റ് കണക്കുകൾ പറയുന്നു. എന്നാലിത് നവംബർ മാസത്തേക്കാൾ 1.59 ലക്ഷവും മുൻ വർഷം ഇതേ സമയത്തേക്കാൾ 10.80 ലക്ഷവും കുറവാണ്.

ചെക്ക് റിപ്പബ്ലിക്കിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ് (3.5 ശതമാനം). ജനസംഖ്യയിലെ 3.9 ശതമാനത്തിന് തൊഴിൽ ഇല്ലാത്ത ജർമനിയാണ് തൊട്ടു പിന്നിൽ. ഗ്രീസിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം. അവിടെ 23 ശതമാനം പേർ തൊഴിൽരഹിതരാണ്. തൊട്ടു പുറകെയുള്ളത് സ്പെയിനാണ് (18.4 ശതമാനം). 25 വയസിന് താഴെയുള്ള 42 ലക്ഷം പേർക്കാണ് (18.6 ശതമാനം) ഡിസംബർ അവസാനം ഇയു രാജ്യങ്ങളിൽ തൊഴിൽ ഇല്ലാതിരുന്നത്.

2016 ലെ ആകെ കണക്കെടുത്താൽ ഇയുവിലെ 28 അംഗരാജ്യങ്ങളിൽ 24 ലും തൊഴിലില്ലായ്മ കുറഞ്ഞെങ്കിൽ സൈപ്രസ്, ഇറ്റലി, എസ്റ്റോണിയ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയാണ് ചെയ്തത്. സ്പെയിനിൽ തൊഴിലില്ലായ്മ രൂക്ഷമാണെങ്കിലും മുൻ വർഷത്തേക്കാൾ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ ആദ്യ മൂന്നു രാജ്യങ്ങളിൽ ഒന്നാവാൻ ക്രൊയേഷ്യ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്കൊപ്പം സ്പെയിനിനും സാധിച്ചു.

ഇതര പ്രമുഖ രാജ്യങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് ചുവടെ: ഹങ്കറി 4.5, ബ്രിട്ടണ്‍ 4.8, ഹോളണ്ട് 5.4, ഓസ്ട്രിയ 5.7, ഡെൻമാർക്ക് 6.2, സ്വീഡൻ 6.9, അയർലൻഡ് 7.2, ബെൽജിയം 7.6, ഫ്രാൻസ് 9.6, ഇറ്റലി 12.

റിപ്പോർട്ട്: ടിജി മറ്റം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.