• Logo

Allied Publications

Europe
ബുർഖ: നിരോധനം ലംഘിച്ചതിന് സ്വിറ്റ്സർലൻഡിൽ ആറ് പേർക്ക് പിഴ
Share
സൂറിച്ച്: പൊതുസ്ഥലത്തെ ബുർഖ, ഹിജാബ് നിരോധനം ലംഘിച്ചതിന് ആറ് പേരിൽ നിന്നും പിഴ ഈടാക്കിയതായി സ്വിറ്റ്സർലൻഡിലെ ടെസിൻ പ്രവിശ്യയുടെ സുരക്ഷാ ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

2013 ൽ ടെസിൻ പ്രവിശ്യക്ക് മാത്രമായി നടന്ന ഹിതപരിശോധനയിൽ ബുർഖ നിരോധനത്തിന് അനുകൂലമായി വിധി വന്നതിനെത്തുടർന്നാണ് പോയ വർഷം ജൂലൈ മുതൽ ടെസിൻ പ്രവിശ്യയിൽ ബുർഖ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ വന്നത്.

ഒട്ടാകെ 10 കേസുകളാണ് ഈ കാലയളവിൽ ബുർഖ നിരോധനത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ആറെണ്ണത്തിലാണ് പിഴ ഈടാക്കിയത്. നിരോധനം നടപ്പായ ആദ്യ ദിവസം തന്നെ ഇസ് ലാമിലേക്ക് പരിവർത്തനം ചെയ്ത സ്വിറ്റ്സർലൻഡുകാരിയായ യുവതി, ഭർത്താവിനും മകൾക്കും ഒപ്പം ഹിജാബ് ധരിച്ചു പ്രതിഷേധിച്ചിരുന്നു. ഇവരെ കൂടാതെ ടെസിനിൽ ടൂറിസ്റ്റുകളായി എത്തിയ അറബ് വനിതകൾക്കാണ് പിഴ ഒടുക്കേണ്ടി വന്നത്.

ടെസിൻ പ്രവിശ്യയിൽ മാത്രം നിലവിലുള്ള ബുർഖ നിരോധനം സ്വിറ്റ്സർലൻഡിൽ മുഴുവൻ നടപ്പാക്കണമെന്ന ആവശ്യവുമായി ബുർഖ വിരുദ്ധർ ഒപ്പുശേഖരണം നടത്തികൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കാനായാൽ പാർലമെന്‍റിന്‍റെ അനുമതിയോടെ ഹിതപരിശോധനയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് ഇവരുടെ ശ്രമം. യൂറോപ്യൻ സംസ്കാരത്തിന് യോജിച്ചതല്ല ബുർഖ എന്നാണ് എതിർക്കുന്നവരുടെ വാദം.

റിപ്പോർട്ട്: ടിജി മറ്റം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.