• Logo

Allied Publications

Europe
ഓസ്ട്രിയയിൽ കുരിശു രൂപങ്ങൾക്ക് മാറ്റമില്ല
Share
വിയന്ന: ഓസ്ട്രിയയിൽ ക്ലാസ് മുറികളിലും സർക്കാർ സ്ഥാനങ്ങളിലും നില വിലുള്ള കുരിശുരൂപങ്ങൾ തുടരുമെന്നും കുരിശുരൂപങ്ങൾ മാറ്റുന്നതിനെകുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി നേതാവും പ്രമുഖ ഭരണകക്ഷി നേതാവുമായ സെബാസ്റ്റ്യൻ കുർസ്. മതനിരപേക്ഷത എന്ന പേരിൽ വിവാദ ചർച്ചകൾക്കു പ്രസക്തിയില്ല. ക്രൂശിത രൂപങ്ങൾ പൊതു സ്ഥലങ്ങളിൽ തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രിയൻ സ്റ്റേറ്റ് സെക്രട്ടറി മുന ദുസാറിന്‍റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു സെബാസ്റ്റ്യൻ കുർസ്.

എല്ലാ മതങ്ങൾക്കും അതിന്േ‍റതായ പ്രാധാന്യമുണ്ടെന്നും അതു പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ക്ലാസ് റൂമുകളിലും കോടതികളിലും ക്രൂശിത രൂപം നിലനിർത്തണമോ വേണ്ടായോ എന്നു ചർച്ച ചെയ്യണമെന്നുള്ള സോഷ്യലിസ്റ്റ് പാർട്ടിക്കാരിയായ സ്റ്റേറ്റ് സെക്രട്ടറിയുടെ ആവശ്യത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് സെബാസ്റ്റ്യൻ കുർസ് ക്ലാസ് മുറികളിലും കോടതി മുറികളിലും ക്രൂശിത രൂപങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ചത്.

ഇരു പാർട്ടികളും തമ്മിലുള്ള ധാരണയനുസരിച്ച് ഒരു സ്വതന്ത്ര സമൂഹത്തിന് പ്രതിജ്ഞാ ബദ്ധമാണെന്നും അതിന് തുറന്ന ചർച്ചകൾ അനിവാര്യമാണെന്നും ശരീരം മറച്ചുള്ള വസ്ത്ര ധാരണം ഇതിനാൽ തന്നെ പൊതു പ്രവർത്തനത്തിൽ നിഷിദ്ധമാണ്. മതപരവും തത്വശാസ്ത്രപരവുമായ ചിന്തകൾ രാജ്യത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജഡ്ജിമാരും അഭിഭാഷകരും രാജ്യത്തെ ഭരണഘടന ഉറപ്പു നൽകുന്ന സു താര്യത ഉറപ്പു വരുത്താൻ ബാധ്യസ്ഥരുമാണ്. പുതിയ ദേശീയോദ്ഗ്രഥനീയമനുസരിച്ച് ബുർഖയും നിഖാബും ധരിച്ച് പൊതുസ്ഥലത്തെത്തിയാൽ 150 യൂറോ പിഴ ഈടാക്കും. അടുത്ത മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്