ലണ്ടൻ: ഒഐസിസി യുകെ നോർത്ത് വെസ്റ്റ് റീജണ്‍ പ്രസിഡന്റ് അഡ്വ. റെൻസണ് സഖറിയാസിന്റെ മാതാവും തുടിയംപ്ലാക്കൽ പരേതനായ ടി.എം.സഖറിയാസിന്റെ ഭാര്യയുമായ റോസമ്മ (76) നിര്യാതയായി. സംസ്കാരം പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടത്തി. പരേത പേരാവൂർ വള്ളോംകോട്ട് കുടുംബാംഗമാണ്.
മറ്റുമക്കൾ: മാത്യു സഖറിയാസ് (അധ്യാപകൻ, ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ, നെടുംങ്ങോം), ജോണ്സണ് സഖറിയാസ് (പോലീസ് സബ് ഇൻസ്പെക്ടർ ആലക്കോട്), തങ്കമ്മ ജോസ്, റോബിൻ സഖറിയാസ്, റെജി കുര്യൻ. മരുമക്കൾ: സോഫിയാമ്മ മാത്യു(അധ്യാപിക, ദേവമാതാ ഹൈസ്കൂൾ പൈസക്കരി), മേരിക്കുട്ടി ജോണ്സണ് വാഹാനിയിൽ (സ്റ്റാഫ് നഴ്സ് പരിയാരം മെഡിക്കൽ കോളജ്), ജോസ് നെല്ലിക്കൽ (നെല്ലിക്കുറ്റി), സുജ റോബിൻ കളപ്പുരയ്ക്കൽ (എടൂർ), കുര്യൻ പുളിക്കൽ (എക്സ് മിലിട്ടറി പൊട്ടൻ പ്ലാവ്), ഷിബി റെൻസണ് കണ്ണേഴത്ത് (സ്റ്റാഫ് നഴ്സ് മാഞ്ചസ്റ്റർ യുകെ).
പരേതയുടെ നിര്യാണത്തിൽ ഒഐസിസി യുകെ ദേശീയ പ്രസിഡന്റ് ജയ്സണ്‍ ജോർജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, തോമസ് പുളിക്കൽ, പോൾസണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ള, കെ.എസ്. ജോണ്സണ്, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുട, ടോണി ചെറിയാൻ, സോബൻ ജോർജ്, അഡ്വ. ജിജോ സെബാസ്റ്റ്യൻ, റെഞ്ചി വർക്കി, ഡോ. സിബി വേകത്താനം എന്നിവർ അനുശോചിച്ചു.
|