• Logo

Allied Publications

Europe
ഇന്ത്യയെ ശ്രദ്ധയോടെ ശ്രവിക്കും: അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ജാംബത്തിസ്ത ദിക്വാത്രോ
Share
റോം: ഇന്ത്യയിലെ ജനങ്ങളേയും അവിടുത്തെ സഭയേയും ശ്രദ്ധയോടെ ശ്രവിക്കുകയാണ് തന്‍റെ പ്രഥമ ദൗത്യമെന്ന് ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് നൂണ്‍ഷ്യോ ആയി നിയമിതനായ ആർച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ. റോമിലെ ഇന്ത്യൻ കോളജ് ഡമഷീനോ സന്ദർശനത്തിനിടെ ഇന്യൻ വൈദികരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

കോളജ് സന്ദർശനത്തിനെത്തിയ ന്യൂണ്‍ഷ്യോയെ റെക്ടർ റവ. ഫാ. വർഗീസ് കുരിശുതറ ഒസിഡി സ്വീകരിച്ചു. കോളജിലെ വൈദികർക്കൊപ്പം വിശുദ്ധ കുർബാന അർപ്പിച്ച ന്യൂണ്‍ഷ്യോ ഭാരതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാനും വൈദികരുമായി ആശയസംവാദനം നടത്താനും സമയം കണ്ടെത്തി. വൈവിധ്യം നിറഞ്ഞ ഇന്ത്യയിൽ ഇതുവരെയും സന്ദർശനം നടത്തിയിട്ടില്ലെന്നും ഏറെ പ്രതീക്ഷയോടെയാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ സഭയെ ശുശ്രൂഷിക്കുന്നതോടൊപ്പം ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുകയുമാണ് അപ്പസ്തോലിക് ന്യൂണ്‍ഷ്യോയുടെ ദൗത്യം. ഇറ്റലിയിലെ ബൊളോഞ്ഞയിൽ ജനിച്ച് റഗൂസ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ച അറുപത്തിമൂന്നുകാരനായ ആർച്ച്ബിഷപ് യുഎന്നിലെ നിരീഷകനായും പനാമയിലേയും ബൊളീവിയയിലേയും അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയും സേവനം ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: ജൂബി ജോയ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.