• Logo

Allied Publications

Europe
ആഗോളീകരണത്തിനെതിരേ ലെ പെൻ
Share
പാരീസ്: ആഗോളീകരണത്തിനെതിരേ രൂക്ഷ വിമർശനവുമായി ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനാർഥി മരിൻ ലെ പെൻ. തീവ്ര വലതുപക്ഷ വിഭാഗമായ നാഷണൽ ഫ്രന്‍റിന്‍റെ പ്രതിനിധിയാണ് മരിൻ. ആഗോളീകരണത്തെയും ഇസ് ലാമിക ഭീകരതയെയും എതിർക്കുന്ന പ്രകടനപത്രികയും അവർ പുറത്തിറക്കി. സമൂഹങ്ങളെ ക്രമാനുഗതമായി നാശത്തിലേക്കു നയിക്കുകയാണ് ആഗോളീകരണമെന്നും അവർ അഭിപ്രായപ്പെട്ടു.

യൂറോപ്യൻ യൂണിയൻ അംഗത്വ സംബന്ധിച്ച മാനദണ്ഡങ്ങൾ പുനരവലോകനം ചെയ്യാൻ ശക്തമായി ആവശ്യപ്പെടും. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ തുടരുന്ന കാര്യം തീരുമാനിക്കാൻ ജനഹിത പരിശോധന നടത്തുമെന്നും മരിൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ 23നാണ് ഫ്രാൻസിൽ പൊതു തെരഞ്ഞെടുപ്പ്. പതിറ്റാണ്ടുകൾക്കിടയിൽ നടക്കുന്ന ഏറ്റവും തുറന്ന രാഷ്ട്രീയ പോരാട്ടമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള പ്രസിഡന്‍റും സോഷ്യലിസ്റ്റ് നേതാവുമായ ഫ്രാൻസ്വ ഒളാന്ദ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.

വ്യവസ്ഥിതികൾക്കെതിരായ നിലപാടുകൾ എന്ന പ്രചാരണവുമായാണ് മരിൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡോണൾഡ് ട്രംപ് അമേരിക്കയിൽ നേടിയ വിജയമാണ് ഇവരുടെ പ്രധാന പ്രചോദനം.

ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏപ്രിൽ 23നാണ് പ്രാഥമിക റൗണ്ടു മൽസരം നടക്കുന്നത്. ഇതിൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥികൾ തമ്മിലുള്ള മൽസരം മേയ് ഏഴിന് നടക്കും. ഇതിൽ വിജയിക്കുന്ന കക്ഷിയും നേതാവുമായിരിക്കും അഞ്ചുകൊല്ലത്തേയ്ക്കു ഭരണം പിടിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്