• Logo

Allied Publications

Europe
ജർമൻ വിദേശകാര്യമന്ത്രി ഗബ്രിയേൽ അമേരിക്കയിലെത്തി
Share
ബെർലിൻ: ജർമനിയുടെ പുതിയ വിദേശകാര്യമന്ത്രിയും വൈസ് ചാൻസലറുമായ സിഗ്മർ ഗബ്രിയേൽ അമേരിക്കൻ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തി. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ അമേരിക്കൻ സന്ദർശനമാണ് ഗാബ്രിയേലിന്‍റേത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സംഘത്തിന് മന്ത്രി സിഗ്മർ ഗബ്രിയേലിന്‍റെ സൗഹൃദവും വിശ്വാസവും വാഗ്ദാനം ചെയ്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ സ്ഥാനമേറ്റതിനു തൊട്ടു പിന്നാലെ എത്തിയ ഗബ്രിയേലിന് മുൻ എണ്ണക്കന്പനി മേധാവിയായ ടില്ലേഴ്സണുമായി മണിക്കൂറുകൾക്കുള്ളിൽ കൂടിക്കാഴ്ച നടത്താനും കഴിഞ്ഞു.

യുഎസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ജർമനിയിൽനിന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്ന സൗഹാർദവും സഖ്യവും എത്രത്തോളമാണെന്ന് തിരിച്ചറിയുകയുമാണ് ഗബ്രിയേലിന്‍റെ പ്രാഥമിക ലക്ഷ്യം.

ഡോളറിന്‍റെ മൂല്യം മനഃപൂർവം താഴ്ത്താനുള്ള ട്രംപിന്‍റെ തന്ത്രങ്ങൾ സംബന്ധിച്ച സൂചനകൾ പുറത്തുവന്നതും പാശ്ചാത്യലോകത്തെ ആശങ്കയിലാക്കുന്നു. യൂറോപ്യൻ യൂണിയൻ, നാറ്റോ, ആഗോള വ്യാപാരം എന്നീ വിഷയങ്ങളിലെല്ലാം യുഎസും ജർമനിയും തമ്മിൽ കടുത്ത അഭിപ്രായഭിന്നതകൾ തുടരുകയും ചെയ്യുന്നു.എല്ലാ കാര്യങ്ങളിലും ജർമനിയുടെ വീക്ഷണകോണുകൾ അമേരിക്കയ്ക്കു മുന്നിൽ വിശദീകരിക്കാനും താത്പര്യങ്ങളും മൂല്യങ്ങളും എന്തൊക്കെ എന്നു വിശദീകരിക്കാനുമാണ് സൗഹാർദപരമായ ചർച്ചകളിലൂടെ താൻ ആഗ്രഹിക്കുന്നതെന്നും ഗബ്രിയേൽ വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ