• Logo

Allied Publications

Europe
ബ്രെക്സിറ്റ്: ധവളപത്രം പുറത്തിറങ്ങി
Share
ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാൻ ബ്രിട്ടൻ തയാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ ധവളപത്രമായി പുറത്തിറക്കി. കുടിയേറ്റം നിയന്ത്രിക്കുന്നതും രാജ്യത്തിന്‍റെ നിയമ വ്യവസ്ഥയിൽ പരമാധികാരം ഉറപ്പാക്കുന്നതുമായി 12 തത്വങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യൻ യൂണിയനു പുറത്ത് യുകെയുടെ ഏറ്റവും മികച്ച സമയം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഇതു സംബന്ധിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അവകാശപ്പെട്ടത്. അതേസമയം, ധവളപത്രത്തിൽ കാര്യമായി ഒന്നും പറയുന്നില്ലെന്നാണ് പ്രതിപക്ഷ ലേബർ പാർട്ടിയുടെ പ്രതികരണം. അർഥവത്തായ വിലയിരുത്തലിന് സമയം ശേഷിക്കാത്തവിധം വൈകിയാണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.

ഹൗസ് ഓഫ് കോമണ്‍സിലെ ജനപ്രതിനിധികളുടെ നിരന്തര സമ്മർദത്തിനൊടുവിലാണ് ധവളപത്രം പുറപ്പെടുവിക്കാൻ പ്രധാനമന്ത്രി തെരേസ മേ സമ്മതം മൂളിയത്. യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതിനൊപ്പം യൂറോപ്യൻ ഏകീകൃത വിപണിയിൽനിന്നു പുറത്തുപോകുമെന്നും ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇതിനു പകരം യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ ഉറപ്പാക്കുന്ന കസ്റ്റംസ് ധാരണയ്ക്കു ശ്രമിക്കുമെന്നും പറയുന്നു.

യൂറോപ്യൻ യൂണിയനുള്ളിൽനിന്നുള്ള കുടിയേറ്റം കർശനമായി നിയന്ത്രിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വ്യവസായങ്ങൾ തയാറെടുപ്പിന് മതിയായ സമയം അനുവദിച്ചു തന്നെയാവും ഇതു സാധ്യമാക്കുക. തൊഴിൽ വൈദഗ്ധ്യ പരിഹരിക്കാനും യഥാർഥ വിദ്യാർഥികൾക്ക് അവസരമൊരുക്കാനും നടപടികൾ ഉറപ്പു നൽകുന്നു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജീവിക്കുന്ന ബ്രിട്ടീഷുകാരുടെ താത്പര്യങ്ങൾ സംരക്ഷിക്കും. യൂറോപ്യൻ നീതിന്യായ കോടതിയുടെ പുറത്ത് ബ്രിട്ടന്‍റെ പരമാധികാരം ഉറപ്പാക്കും. വടക്കൻ അയർലൻഡുമായും അയർലൻഡുമായും അതിർത്തി പ്രശ്നങ്ങൾ ഇല്ലാതെ നോക്കും. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേണ്‍ അയർലൻഡ് എന്നിവർക്ക് കൂടുതൽ പരമാധികാരവും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

അതേസമയം, നിലവിൽ യുകെയിൽ താമസിക്കുന്ന മുപ്പതു ലക്ഷം യൂറോപ്യൻ യൂണിയൻ പൗരൻമാരെ ഇപ്പോഴുള്ള അതേ അവകാശങ്ങളോടെ രാജ്യത്തു തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഭരണകക്ഷി അംഗങ്ങൾക്കിടയിൽ തന്നെ ശക്തമായി വരുന്നത് പ്രധാനമന്ത്രി തെരേസ മേക്ക് കനത്ത വെല്ലുവിളിയാകും. ഈ നിർദേശം ഉൾപ്പെടുത്താൻ ആവശ്യമായ ഭേദഗതി വേണമെന്ന ആവശ്യവും ശക്തം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട