ലണ്ടൻ: മ്യൂസിക് ബാൻഡ് രംഗത്ത് യുകെ മലയാളികളുടെ ഇടയിൽ ജനശ്രദ്ധ നേടിയ സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡിന്റ് വാർഷികവും ചാരിറ്റി ഇവന്റും ഒഎൻവി കുറുപ്പ് അനുസ്മരണവും സംഗീതോത്സവം 2017 എന്ന പേരിൽ കെറ്ററിംഗിൽ ഫെബ്രുവരി 18ന് (ശനി) ആഘോഷിക്കുന്നു.
വൈകുന്നേരം നാലു മുതൽ കെറ്ററിംഗ് ജനറൽ ഹോസ്പിറ്റൽ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ സംഗീതവും നൃത്തവും ഒന്നുചേരുന്ന വേദിയിൽ യുകെയിലെ വിവിധയിടങ്ങളിൽനിന്നുള്ള ഗായിക ഗായകന്മാർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും സിനിമാറ്റിക് ക്ലാസിക് നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റുകൂട്ടും.
സെവൻ ബീറ്റ്സിന്റെ അമരക്കാരൻ മനോജ് തോമസ്, ഏഷ്യാനെറ്റ് ടാലന്റ് ഷോ, യുക്മ സ്റ്റാർ സിംഗർ എന്നീ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ ഡോ. വിപിൻ നായർ, സത്യനാരായണൻ, മാർട്ടിൻ തോമസ്, സുദേവ് കുന്നത്ത്, ഫെബി ഫിലിപ്പ്, കീ ബോർഡ് ആർട്ടിസ്റ്റും ഗായകനുമായ ടോമി തോമസ് സൗത്തെൻഡ്, ബ്രിട്ടഷ് അവാർഡ് നൈറ്റ് മിസ് കേരള യൂറോപ്പ് ഫൈനലിസ്റ്റ് ജൂഹി ചെത്തിപ്പുഴ, ലിൻഡ എന്നിങ്ങനെ നിരവധി ഗായകർ അണിയിച്ചൊരുക്കുന്ന സംഗീത വിസ്മയവും ബെഡ്ഫോർഡിലെയും കെറ്ററിംഗിലെയും കുട്ടികൾ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക് ആൻഡ് ക്ലാസിക്കൽ നൃത്ത വിസ്മയവും കൂടാതെ നൃത്തം ഡാൻസ് അക്കാദമി ബെഡ്ഫോർഡിന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക്, ക്ലാസിക് നൃത്തചുവടുകളും സംഗീതോത്സവത്തിന് മാറ്റു കൂട്ടും. ചടങ്ങിൽ പ്രശസ്ത കലാകാരൻ ശ്രീകുമാർ സംവിധാനം ചെയ്ത പാപമരം എന്ന ഷോർട്ട് ഫിലിമിന്റെ പ്രീമിയർ ഷോയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. അലൈഡ് ഫിനാൻഷ്യൽ സർവീസും മാഗ്നാ വിഷൻ ടിവി യുമാണ് സ്പോണ്‍സർമാർ.
യുകെയിലെ കലാ, സാംസ്കാരിക, രാഷ്ട്രീയ മേഘലയിലെ പ്രമുഖരായ കാനേഷ്യസ് അത്തിപ്പൊഴിയിൽ, പുതുപ്പള്ളി സംഗമം പ്രസിഡന്റും കെസിഎഫ് വാറ്റ്ഫോഡ് ട്രസ്റ്റിയും മുൻ യുക്മ റീജണ്‍ പ്രസിഡന്റുമായ സണ്ണിമോൻ മത്തായി, സീറോ മലബാർ സഭാ ഡീക്കനും മാഗ്ന വിഷൻ ടിവി മാനേജിംഗ് ഡയറക്ടറുമായ ഡീക്കൻ ജോയ്സ് ജയിംസ്, ഹണ്ടിംഗ്ടണ് കൗണ്‍സിലർ ലീഡോ ജോർജ്, റോയ് കാഞ്ഞിരത്താനം, നൃത്തം ഡാൻസ് അക്കാദമി ഡയറക്ടർ സുജാത ചെനിലത്ത് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
വിവരങ്ങൾക്ക്: ജോമോൻ മാമൂട്ടിൽ 07930431445, മനോജ് തോമസ് 07846475589.
|