ഡബ്ലിൻ: ഓവർസീസ് ഇന്ത്യൻ കൾചറൽ കോണ്ഗ്രസ് അയർലൻഡ് ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം ബ്യൂമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്കൂൾ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം അയർലൻഡ് വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബർട്ടൻ ഉദ്ഘാടനം ചെയ്തു. ഒഐസിസി അയർലൻഡ് ഘടകം എം.എം. ലിങ്ക് വിൻ സ്റ്റാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒഐസിസി സൗദി ജനറൽ സെക്രട്ടറി അഡ്വ. സുദീന്ദ്രന് രവീന്ദ്രനാഥ ടാഗോർ അവാർഡ് സമ്മാനിച്ചു. അയർലൻഡിലെ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ഗുർഷ്ചരണ് സിംഗ്, സിറാജ് സെയ്ദി, ബാബുലാൽ യാദവ്, ശ്രീധർ, രാജു കുന്നക്കാട്ട്, ഡോ. ജോർജ്, ജോയി ആന്റണി, റോയി പേരയിൽ, രൂപേഷ് പണിക്കർ, ജോർജ് സ്വോർഡ്സ്, സാജു കോംബാറ തുടങ്ങിയവർ സംസാരിച്ചു. ബിന്ദു നായർ പരിപാടിയുടെ അവതാരികയായിരുന്നു.
ദേശീയഗാന പഠന ക്ലാസിന് പ്രശസ്ത ഗായകൻ ശ്യാം നേൃത്വം നൽകി. അയർലൻഡിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സുജ സോമനാഥൻ, ഡോ. ഷേർളി റെജി എന്നിവർക്കും സിഎ ഫസ്റ്റ് റാങ്ക് നേടിയ ഡിനോ ജേക്കബ്, റിട്ട. ഹൈസ്കൂൾ ടീച്ചർ ലില്ലി ഗ്രിഗറി, റോസമ്മ എന്നിവർക്കും മന്ത്രി റിച്ചാർഡ് അവാർഡുകൾ സമ്മാനിച്ചു. പഠനത്തിൽ അന്തർദേശീയ തലത്തിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയ ബിൽറ്റ ബിജു, ഡാറിൻ ജെറി, അലൻ ഏബ്രഹാം ജോസഫ്, എറിക് പോൾ, ഹാനോക് ലിബു, അശ്വിൻ മാത്യു, അന്ന സെബാസ്റ്റ്യൻ, ജേക്കബ് മാത്യു, അന്ന ജോസ്, അലൻ ജോസ് എന്നിവർക്ക് ഒഐസിസിയുടെ നെഹ്റു അവാർഡുകളും മന്ത്രി റിച്ചാർഡ് ബർട്ടൻ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, കൗണ്ടി പ്രസിഡന്റ് ഫ്രാൻസിസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. ഒഐസിസി ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: സനോജ് മുളവരിക്കൽ
|