• Logo

Allied Publications

Europe
ഹൈബ്രിഡ് വാഹനങ്ങളാണ് സ്വിസിലെ ട്രെൻഡ്
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ പോയ വർഷം 4.15 ലക്ഷം വാഹനങ്ങളാണ് പുതുതായി നിരത്തിൽ ഇറങ്ങിയത്. ഇതിൽ ഹൈബ്രിഡ് (പെട്രോൾ/ ഡീസൽ ഇലക്ട്രിക്) വാഹനങ്ങളാണ് വില്പനയിലെ ഏറ്റവും പുതിയ ട്രെൻഡ്. 2016 ൽ ഈ വിഭാഗത്തിൽപ്പെട്ടവ മുൻ വർഷത്തേക്കാൾ 20 ശതമാനത്തോളം അധികമായി വിൽക്കപെട്ടു. എന്നാൽ ഇലക്ട്രിക് കാറുകൾക്ക് കാര്യമായ ചലനം സൃഷ്ടിക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്നും സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ പുതിയ കണക്കുകളിൽ പറയുന്നു.

രാജ്യത്ത് അറുപത് ലക്ഷത്തിനടുത്ത് ചെറുതും വലുതുമായ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഡീസൽ വാഹനങ്ങളുടെ വില്പനയിൽ 1.8 ശതമാനവും പെട്രോൾ വാഹനങ്ങളുടെ വില്പനയിൽ 3.7 ശതമാനവും ഇടിവു രേഖപ്പെടുത്തി. സ്വിസ് നിരത്തുകളിൽ ഓടുന്ന വാഹനങ്ങളിൽ 31 ലക്ഷവും പെട്രോൾ എൻജിനാണ്. 13 ലക്ഷം ഡീസൽ, 57,000 ഹൈബ്രിഡ്, 10,700 ഇലക്ട്രിക് എന്നിങ്ങനെയാണ് ഇതര വാഹനങ്ങളുടെ കണക്കുകൾ. പോയ വർഷത്തെ പുതിയ വാഹനങ്ങളിൽ 10,600 ഹൈബ്രിഡ് വിഭാഗത്തിലും 3,500 ഇലക്ട്രിക് വിഭാഗത്തിലുമാണ്.

സാധാ കാറുകളെക്കാൾ കൂടുതൽ എസ്റ്റേറ്റ്(കോന്പി) കാറുകളാണ് പോയ വർഷം പുതുതായി നിരത്തിൽ ഇറങ്ങിയത്. ആയിരം പേർക്ക് 648 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള സുഗ് ഏറ്റവും മുന്നിലും ബാസൽ സിറ്റി (344) പ്രവിശ്യകളിൽ ഏറ്റവും പിന്നിലുമാണെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ടിജി മറ്റം

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.