• Logo

Allied Publications

Europe
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം യുകെയിൽ
Share
ലണ്ടൻ: വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം 2017 മാർച്ച് മൂന്നു മുതൽ ഏപ്രിൽ രണ്ടുവരെ സൗത്താംപ്ടൻ റീജിയനു കീഴിലുള്ള വിവിധ ദേവാലയങ്ങളിൽ നടത്തുന്നു.

കരിസ്മാറ്റിക് നവീകരണ പ്രസ്‌ഥാനത്തിന്റെ നാഷണൽ ചെയർമാനായി ദീർഘകാലം പ്രവർത്തിച്ച പ്രമുഖ ധ്യാനഗുരു റവ.ഫാ.ജോസ് അഞ്ചാനിക്കൽ, പാലാ രൂപതയുടെ ഇവാഞ്ചാലൈസേഷൻ ടീമിന്റെ മുൻനിര പ്രവർത്തകനും, പ്രമുഖ ധ്യാനഗുരുവും, സംഗീതജ്‌ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ജീവനച്ചൻ), വേൾഡ് പീസ് മിഷൻ ചെയർമാനും, വചനപ്രഘോഷകനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫനും ചേർന്നാണു ഈ വർഷത്തെ നോമ്പുകാലധ്യാനങ്ങൾ നയിക്കുന്നത്.

2017 മാർച്ച് 3,4,5 തീയതികളിൽ ആൾഡർഷോട്ടിലും, 10,11,12 തീയതികളിൽ ബോൺമോത്തിലും, 17,18,19 തീയതികളിൽ സൌത്താംപ്ടനിലും, 24,25,26 തീയതികളിൽ ബേസ്സിംഗ്സ്റ്റൊക്കിലും; മാർച്ച് 31, ഏപ്രിൽ 1,2 തീയതികളിൽ റെഡ്ഡിംഗിലുമാണ് വേൾഡ് പീസ് മിഷന്റെ നോമ്പുകാലധ്യാനങ്ങൾ.
പീഡാനുഭവത്തിന്റെ ഓർമ്മയാചരിക്കുന്ന നോമ്പുകാലത്ത്, പാപബന്ധനങ്ങളിൽ നിന്ന് വിട്ടുമാറാനും, ദൈവസ്നേഹത്തിലേക്ക് മടങ്ങിവന്ന് ആത്മാവിൽ ആഴപ്പെടുവാനും, ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും, പ്രാർത്ഥനയിലും നിലനിർത്തുവാനുപകരിക്കുന്ന ഈ നോമ്പുകാലധ്യാനങ്ങളിൽ പങ്കെടുത്ത് അനുഗ്രഹീതരാകുവാൻ എല്ലാ ഇടവകാംഗങ്ങളെയും സീറോമലബാർ സൌത്തംപ്ടൻ റീജണൽ ചാപ്ലയിൻ റവ.ഫാ. ടോമി ചിറക്കൽ മണവാളൻ ക്ഷണിക്കുന്നു.

ആത്മാവിനെ ജ്വലിപ്പിക്കുന്ന വിശുദ്ധ ബലി, ആരാധന, കുമ്പസാരം, രോഗശാന്തിശുശ്രൂഷ, ഗാനശുശ്രൂഷ എന്നീ കർമ്മങ്ങൾ കൂടാതെ യുവജനങ്ങൾക്കും, കുട്ടികൾക്കുമായി പ്രത്യേക ധ്യാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കൗൺസിലിംഗിനു പ്രത്യേകം സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ടോമി ചിറക്കൽ മണവാളൻ – 07480730503, ജോസ് ചേലച്ചുവട്ടിൽ 07897 816039. Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ.ജോൺ

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.