• Logo

Allied Publications

Europe
പരേതന്‍റെ ബീജം വഴി ഗർഭധാരണത്തിന് ജർമൻ കോടതിയുടെ വിലക്ക്
Share
ബെർലിൻ: പരേതനായ ഭർത്താവിന്‍റെ ബീജത്തിലൂടെ ഗർഭം ധരിക്കാൻ കൊതിച്ച് ജീവിച്ചിരിക്കുന്ന പീട്ര എന്ന മുപ്പത്തിയഞ്ചുകാരിയായ ജർമൻകാരിയുടെ സ്വപ്നങ്ങൾക്ക് തടയിടുന്നതായിരുന്നു ജർമനിയിലെ മ്യൂണിക്ക് റീജണ്‍ കോടതിയുടേതാണു വിധിപ്രസ്താവം.

2015 ൽ മരിച്ച ഭർത്താവ് ഹെർബർട്ടിന്‍റെ സ്നേഹഓർമകൾ നിലനിർത്താനാണ് പീട്രാ ശ്രമിച്ചത്. ഹൃദയ സംബന്ധമായി രോഗം വന്ന ഹെർബർട്ട് കൃത്രിമ ഹൃദയം കൊണ്ട് ജീവിക്കുന്നതിനിടയിൽ കൃത്രിമമായി ബീജസങ്കലനം നടത്തി കുട്ടികൾക്കു ജ·ം നൽകാൻ ശ്രമിച്ചുവെങ്കിലും 2015 ജൂലൈയിൽ മരിച്ചു. മരിക്കുന്നതിന് മുൻപു ഭർത്താവ് ദാനം ചെയ്ത പതിമൂന്നു സാന്പിൾ ബീജം ശീതികരിച്ച് സൂക്ഷിക്കാൻ ഒരു ലാബിനെ ഏൽപ്പിച്ചിരുന്നു. ലാബിൽ പ്രത്യേകമായി 196 മൈനസ് ഗ്രേഡിൽ ശീതികരിച്ച് സൂക്ഷിച്ചിരുന്ന ബീജം തിരിച്ചു നൽകാനാവില്ലെന്ന ലാബുകാരുടെ മറുപടിയാണ് പീട്രായെ കോടതിയിൽ എത്തിച്ചത്. ആവശ്യം നിരാകരിച്ച ലാബ് അധികൃതർക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു പീട്ര. എന്നാൽ കോടതി വാദിക്കാരിയെ നിശിതമായി വിമർശിക്കുക മാത്രമല്ല ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന്‍റെ പിതാവിന്‍റെ സ്ഥാനത്ത് പരേതൻ എന്ന് എഴുതി ചേർക്കാൻ ആവില്ലെന്നും പറഞ്ഞുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. കുട്ടികളെ വേണമെങ്കിൽ പുതിയ ജീവിതപങ്കാളിയെ തേടി വിവാഹിതയാവൂ എന്നും കോടതി പീട്രയെ ഉപദേശിച്ചു.

2010ൽ ജീവിതപങ്കാളി വാഹനാപകടത്തിൽ മരിച്ചു കഴിഞ്ഞതിനുശേഷം റോസ്റ്റോക്കിലെ റീജണൽ കോടതിയിൽ സമാനമായ ഒരു കേസ് എത്തിയിരുന്നു. അന്നത്തെ കേസ് വാദിക്ക് അനുകൂലമായി വിധിച്ചിരുന്നു.എന്നാൽ ജർമനിയിലെ നിലവിലെ നിയമവ്യവസ്ഥയിൽ (§ 4 Abs. 1 Nr. 3) ഇത്തരമൊരു പ്രകിയ കുറ്റകരവും ശിക്ഷാർഹവുമാണ്. പുതിയ നിയമം അനുസരിച്ച് പരേതന്‍റെ ബീജം സ്വീകരിക്കുന്നവർക്ക് മൂന്നു വർഷത്തെ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.