• Logo

Allied Publications

Europe
സ്വിസിലും മരുന്നുവില കുറയും
Share
സൂറിച്ച്: മരുന്നുകളുടെ വില പിടിച്ചുനിർത്താനുള്ള നടപടികളുമായി സ്വിസ് സർക്കാരും മുന്നോട്ടുപോകുന്നു. ജെനെറിക് മെഡിസിനുകളുടെ വില കുറച്ചും മൂന്നു വർഷം കൂടുന്പോൾ മരുന്നുകളുടെ വിലയിൽ നടന്നുകൊണ്ടിരുന്ന പ്രൈസ് കണ്‍ട്രോളിംഗ് ഇനി മുതൽ എല്ലാ വർഷവും നടപ്പാക്കിയും അടുത്ത മൂന്നു വർഷം കൊണ്ട് 24 കോടി സ്വിസ് ഫ്രാങ്കിന്‍റെ ചെലവ് ചുരുക്കലാണ് ലക്ഷ്യമിടുന്നതെന്ന് സ്വിസ് ആരോഗ്യമന്ത്രി അലൈൻ ബെർസേട് മാധ്യമങ്ങളോട് പറഞ്ഞു.

ഇൻഷ്വറൻസ് കവറേജുള്ള 2500 ഓളം മരുന്നുകളിൽ മൂന്നിൽ ഒന്നോളം മരുന്നുകളുടെ വിലയിൽ എല്ലാ വർഷവും ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് പ്രൈസ് കണ്‍ട്രോളിംഗ് ഏർപ്പെടുത്തും. 18 കോടിയുടെ വില കുറയ്ക്കലാണ് ഇതിലൂടെ അടുത്ത മൂന്നു വർഷംകൊണ്ട് ലക്ഷ്യമിടുന്നത്. ജെനെറിക് മെഡിസിനുകളുടെ വില, മരുന്നിന്‍റെ ഒറിജിനൽ ഘടകങ്ങളുള്ള മരുന്നിനേക്കാൾ സ്വിസിൽ കുറവാണെങ്കിലും ഇതേ മരുന്നിന് അയൽ രാജ്യങ്ങളിലുള്ള വിലയുമായി തട്ടിച്ചുനോക്കിയാൽ ഇപ്പോഴും ഉയരത്തിലാണ്. ആറ് കോടിയുടെ ചെലവ് ചുരുക്കലാണ് ഈ ഇനത്തിൽ നടപ്പാക്കുക. ജെനെറിക് മെഡിസിനുകളുടെ കാര്യത്തിൽ മരുന്നിന്‍റെ കൂടിയ വില നിശ്ചയിച്ചുള്ള പ്രൈസ് റഫറൻസ് ലിസ്റ്റും താമസിയാതെ തയാറാക്കും.

ഈ ആഴ്ച ആദ്യമാണ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ബഹുരാഷ്ട്ര മരുന്നു കന്പനികളുടെ മേധാവികളെ വിളിച്ചുവരുത്തി മരുന്നു വില കുറയ്ക്കാൻ ആവശ്യപ്പെട്ടത്. അതേസമയം കോടതി നിർദേശമാണ് മരുന്നുവില നിയന്ത്രണം ഏർപ്പെടുത്താനുള്ള സ്വിസ് ആരോഗ്യ വകുപ്പിന്‍റെ നടപടികൾക്ക് പിന്നിൽ.

റിപ്പോർട്ട്: ടിജി മറ്റം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.