• Logo

Allied Publications

Europe
യൂറോസോണ്‍ നാണ്യപെരുപ്പത്തിൽ കുതിപ്പ് ; ജർമനി മുന്നിൽ
Share
ബെർലിൻ: യൂറോസോണിലെ നാണ്യപെരുപ്പം യൂറോപ്യൻ യൂണിയൻ ലക്ഷ്യമിട്ട രണ്ടു ശതമാനത്തോട് അതിവേഗം അടുക്കുന്നു. ജനുവരിയിലെ കണക്കനുസരിച്ച് നാണ്യപെരുപ്പം 1.8 ശതമാനമായി ഉയർന്നു. ഡിസംബറിൽ ഇത് 1.1 ശതമാനം മാത്രമായിരുന്നു.

നാലു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ മേഖലയിലെ നാണ്യപെരുപ്പം. തൊഴിലില്ലായ്മാ നിരക്ക് 9.6 ശതമാനമായി കുറഞ്ഞതായും യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കിൽ വ്യക്തമാകുന്നു. ഇത് 2009 മേയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

ജിഡിപി വളർച്ചയിൽ അര ശതമാനത്തിന്‍റെ വർധനയും രേഖപ്പെടുത്തുന്നു. ഇത് കഴിഞ്ഞ വർഷത്തെ അവസാന മൂന്നു മാസങ്ങളെ അടിസ്ഥാനമാക്കിയാണ്. മുൻ പാദത്തിൽ ഇത് 0.4 ശതമാനമായിരുന്നു.

നാണ്യപെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ബോണ്ടുകൾ വാങ്ങുന്ന നിരക്കിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് കുറവ് വരുത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഇന്ധന വിലയിൽ വന്ന വർധനയാണ് നാണ്യപെരുപ്പം കൂടാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

എന്നാൽ മിനി ഇന്‍ററസ്റ്റ് റേറ്റുകൾ നിർത്തലാക്കണമെന്ന ആവശ്യം യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്‍റ് മരിയോ ദ്രാഗി നേരത്തെ നിരാകരിച്ചിരുന്നു.

ജർമനിയും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നതാണ്. ഭാവിയിൽ നിരക്ക് ഉയർത്താൻ ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് തുടരേണ്ടത് അനിവാര്യമാണെന്നാണ് ദ്രാഗിയുടെ പക്ഷം.

നാണ്യപെരുപ്പം ഉയർന്ന് ലക്ഷ്യത്തിലേക്കടുക്കുന്ന സാഹചര്യത്തിൽ പലിശ നിരക്ക് ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശയേ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കീ ഇന്‍ററസ്റ്റ് റേറ്റ് 0.0 ശതമാനമാണിപ്പോൾ. ഇതിനൊപ്പം, നാണ്യപെരുപ്പം ഉയരുക കൂടി ചെയ്തതോടെ ആളുകളുടെ സന്പാദ്യം മുഴുവൻ ക്ഷയിച്ചു വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ജർമനിയിൽ നാണ്യപെരുപ്പം 1.9 ശതമാനനം വർധിച്ചു

യൂറോസോണിലെ 19 അംഗബ്ളോക്കിലെ മുന്തിയ രാജ്യമായ ജർമനിയിലെ നാണ്യപെരുപ്പത്തിൽ 1.9 ശതമാനത്തിന്‍റെ വർധനയാണ് കാണുന്നത്. യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്ന രണ്ടു ശതമാനത്തിലേക്ക് അതിവേഗം അടുക്കുന്ന പ്രവണതയാണ് ഇപ്പോൾ ജർമനിയിൽ ദൃശ്യമാകുന്നത്. സന്പദ് വ്യവസ്ഥയുടെ ആരോഗ്യകരമായ അവസ്ഥയ്ക്ക് രണ്ടു ശതമാനം നാണ്യപെരുപ്പം അനിവാര്യമാണെന്നാണ് യൂറോപ്യൻ സെൻട്രൽ ബാങ്കിന്‍റെ നിലപാട് രാജ്യങ്ങളെ സാന്പത്തികമായി ഞെരുക്കിയേക്കും.

ജനുവരിയിൽ ഉപഭോക്തൃ വില സൂചിക മുൻ മാസത്തെ അപേക്ഷിച്ച് 1.9 ശതമാനം ഉയരത്തിലായിരുന്നു. ഇന്ധന ഉൗർജ വിലവർധനയും നാണ്യപെരുപ്പം കൂടാൻ കാരണമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്