• Logo

Allied Publications

Europe
റോഡുകളിൽ മഞ്ഞുറയുന്നു; കിഴക്കൻ ജർമനിയിൽ അപകടങ്ങളുടെ പേമാരി
Share
ബെർലിൻ: കിഴക്കൻ ജർമനിയിലെ അതിശൈത്യം ഡ്രൈവർമാർക്ക് മരണക്കെണിയൊരുക്കുകയാണ്. ഇവിടുത്തെ മഞ്ഞുറഞ്ഞ റോഡുകളിൽ തെന്നി നീങ്ങി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി അപ്പർ പലാറ്റിനേറ്റിൽ മാത്രം എണ്‍പതിലേറെ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ റോഡുകളും റെയിൽ പാതകളുമെല്ലാം മഞ്ഞിൽ മൂടിക്കിടക്കുന്നു.

ലോവർ ബവേറിയയിൽ നാല്പതോളം അപകടങ്ങൾ തിങ്കളാഴ്ച രാത്രി റിപ്പോർട്ട് ചെയ്തു. മഞ്ഞുറഞ്ഞ റോഡുകളിൽ ഗ്രിപ്പ് കിട്ടാതെ വാഹനങ്ങൾ തെന്നി നീങ്ങി മറ്റു വാഹനങ്ങളിൽ ചെന്നിടിക്കുകയോ മറിയുകയോ ചെയ്യുന്നതാണ് പ്രധാന കാരണം. മുന്നിലുള്ള ഒരുവാഹനം അപകടത്തിൽപ്പെട്ടാൽ അതിനു പുറകേവരുന്ന വാഹനങ്ങളെല്ലാംതന്നെ അപകടത്തിലേയ്ക്കാണ് കുതിക്കുന്നത്.

ഹൈവേയുടെ ഒരു ഭാഗം കുറേ നേരത്തേക്ക് അടച്ചിട്ടുവെങ്കിലും കൂട്ടിയിടി ഒരു തുടർക്കഥയായി മാറുകയാണ്.

മെക്കലൻബർഗ് വെസ്റ്റേണ്‍ പോമറേനിയയിൽ 29 കൂട്ടിയിടികളാണ് സംഭവിച്ചത്. മൂന്നു പേർക്ക് നിസാര പരുക്കുകളേറ്റു. തുറിംഗനിലും സാക്സണിയിലും നിരവധി അപകടങ്ങൾ സംഭവിച്ചു. ശൈത്യം പിടിമുറുക്കിക്കഴിഞ്ഞ ജർമനിയിൽ ഉടനെയെങ്ങും കാലാവസ്ഥ വ്യതിയാനം ഉണ്ടാകില്ലെന്നാണ് പ്രവചനം. എന്നാൽ പശ്ചിമജർമനിയിൽ വാരത്തിന്‍റെ മധ്യം മുതൽ താപനിലയിൽ ഉണർവുണ്ടായിട്ടുണ്ട്. സൂര്യൻ പ്രത്യക്ഷപ്പെടുകയും താപനില മൈനസിൽ നിന്ന് 10 ഡിഗ്രിവരെ ചൂടും പ്രവചിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.