• Logo

Allied Publications

Europe
ട്രംപിന്‍റെ വിരട്ടൽ ഫലം കണ്ടു; മരുന്നു കന്പനികളുടെ ഓഹരി വില ഇടിഞ്ഞു
Share
സൂറിച്ച്: അമേരിക്കൻ പ്രസിഡന്‍റ്് ട്രംപുമായി പ്രമുഖ മരുന്നു കന്പനികളുടെ മേധാവികൾ നടത്തിയ കൂടികാഴ്ചയെ തുടർന്നു യുഎസിൽ ബിസിനസുള്ള മരുന്നു കന്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ബഹുരാഷ്ട്ര മരുന്നു കന്പനി നൊവാരിറ്റിസിന്‍റെ ഓഹരി വിലയിലും കനത്ത നഷ്ടം രേഖപ്പെടുത്തി. കന്പനിയുടെ ചീഫ് ജോസഫ് ജിമെനെസും ട്രംപിനെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.

നേരത്തെ വാഹന നിർമാതാക്കളെ വിരട്ടിയ അതേ സമീപനമാണ് ബഹുരാഷ്ട്ര മരുന്നു കന്പനികളുടെ മേധാവികളുടെ അടുത്തും ട്രംപ് എടുത്തതെന്ന് ധനകാര്യ വിദഗധർ നിരീക്ഷിക്കുന്നു. മരുന്നു വില കുറയ്ക്കുക, യുഎസിൽ ഉദ്പാദനം കൂട്ടുക, ഗവേഷണങ്ങൾക്ക് കൂടുതൽ ഫണ്ട് ചെലവിടുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ട്രംപിന്േ‍റത്. വാഹന നിർമാതാക്കളോട് യുഎസിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായിരുന്നു പ്രധാനമായി ആവശ്യപ്പെട്ടതെങ്കിൽ, മരുന്നിന് വില കൂടുതലാണെന്നും ഉടനടി കുയ്ക്കണമെന്നുമായിരുന്നു മുഖ്യാവശ്യം.

നൊവാരിറ്റ്സ് കൂടാതെ മെർക്, ജോണ്‍സൻ ആൻഡ് ജോണ്‍സൻ, സെലെൻ, ഏലി ലില്ലി, അംഗൻ എന്നീ ബഹുരാഷ്ട്ര മരുന്ന് കന്പനികളുടെ മേധാവികളെയാണ് ട്രംപ് വിളിച്ചു വരുത്തിയത്.

ട്രംപ് അധികാരം ഏറ്റെടുക്കുന്നതിനു മുന്പു തന്നെ മരുന്നു കന്പനികൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് ഇവയുടെ ഓഹരി വിലയിൽ കുറവുരേഖപ്പെടുത്തിയിരുന്നു. ഈ കന്പനികളുടെ വരുമാനത്തിലെ 40 ശതമാനത്തോളം യുഎസിൽ നിന്നാവുന്പോൾ മരുന്ന് കന്പനികൾക്ക് ട്രംപിനെ അനുസരിക്കാതിരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

റിപ്പോർട്ട്: ടിജി മറ്റം

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട