• Logo

Allied Publications

Europe
ഗ്രാമവാസികൾക്ക് പരാതി, മണിമുഴക്കത്തിന്‍റെ ദൈർഘ്യം കുറച്ചു
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ ഗ്രാമങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയും ശബ്ദവുമാണ് പള്ളികളും പള്ളിമണികളും. സമയാസമയങ്ങളിൽ മുഴങ്ങുന്ന പള്ളിമണികൾ ഗ്രാമങ്ങളുടെ മുഖമുദ്ര ആകുന്പോൾ തന്നെ, ചിലപ്പോഴെങ്കിലും ഗ്രാമവാസികളിൽ ചിലർക്ക് സ്വീകാര്യം അല്ലാതായി മാറുകയും ചെയ്യാറുണ്ട്. ഇത്തരം ഒരു സംഭവമാണ് സ്വിസ് പ്രവിശ്യയായ സെന്‍റ് ഗാലനിലെ ഡെഗേർസ് ഹൈമിൽ നിന്നും കേൾക്കുന്നത്.

സ്വിസിലെ മിക്ക ഗ്രാമങ്ങളിലെയും പോലെ ഡെഗേർസ് ഹൈമിലും രണ്ട് പള്ളികളാണുള്ളത്. ഇവ രണ്ടും വിവിധ കത്തോലിക്ക വിഭാഗത്തിൽപെട്ടവയുമാണ്. രണ്ട് പള്ളികളിൽ നിന്നും സമയാസമയങ്ങളിൽ പള്ളിമണികൾ മുഴങ്ങി കൊണ്ടിരിക്കും. ഇരുവിഭാഗത്തിനും ബാധകമാകാതെ ഗ്രാമവാസികളിൽ ചിലർ മണിമുഴക്കം അധികമാണെന്ന് പരാതിപ്പെട്ടതിനെത്തുടർന്നു ഏഴ് വർഷം മുന്പ് ഒരു പള്ളിയുടെ പാരിഷ് കമ്മിറ്റി, രാത്രിയിലെ മണിമുഴക്കം നിർത്താനും പകൽ സമയത്തെ മണിമുഴക്ക സമയത്തിൽ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ പള്ളിയിലെ മണിമുഴക്കത്തിൽ കുറവു വരുത്താൻ അന്ന് പള്ളിക്കമ്മിറ്റി തയാറായിരുന്നില്ല.

പരാതിക്കാരും പരാതികളുടെ എണ്ണവും കൂടിയപ്പോൾ രണ്ടാമത്തെ പള്ളിയും മണിമുഴക്കത്തിൽ കുറവ് വരുത്താൻ തയാറായി. പള്ളിക്കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചു ഈ വർഷം ഏപ്രിൽ വരെ പൈലറ്റ് പ്രോജക്ട് ആയി രാത്രി 10 മണിക്കുശേഷവും രാവിലെ ആറിന് മുന്പും പള്ളിമണി മുഴങ്ങില്ല. പ്രാർഥനക്ക് സമയമായി എന്ന് ഓർമിപ്പിക്കുന്ന 11 ന്‍റെയും വൈകുന്നേരം ആറിന്‍റെയും മണികളുടെ ദൈർഘ്യം അഞ്ചിൽ നിന്നും മൂന്ന് മിനിറ്റായി കുറയ്ക്കും. ഞായറാഴ്ച കുർബാനക്ക് മുന്പ്, പള്ളിയിലെ അഞ്ചു മണികളും ഒരുമിച്ചു അടിക്കുന്നത്, 10 ൽ നിന്നും എട്ട് മിനിറ്റായി കുറയ്ക്കും. പകൽ സമയത്ത് ഓരോ മണിക്കൂറിലും പള്ളി മണി മുഴങ്ങുന്നത് പതിവുപോലെ തുടരും. ഇപ്പോഴത്തെ പരിഷ്കരണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പാരിഷ് കൗണ്‍സിൽ പ്രസിഡന്‍റ് മാർക്ക്സ് സ്റ്റീഹിലി പറഞ്ഞു.

റിപ്പോർട്ട്: ടിജി മറ്റം

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ