• Logo

Allied Publications

Europe
നാട്ടുകാരെക്കൊണ്ട് തടി വാങ്ങിപ്പിക്കാൻ സ്വിസ് സർക്കാർ പുതിയ തന്ത്രം മെനയുന്നു
Share
സൂറിച്ച്: വനത്തിൽ നിന്നും വെട്ടിയിട്ട തടികൾ വിൽക്കാനാകാതെ കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ തടിയുടെ പരസ്യത്തിനായി ലക്ഷങ്ങൾ മുടക്കാനുള്ള തയാറെടുപ്പിലാണ് സ്വിസ് സർക്കാർ. സ്വിസ് തടിയുടെ ക്വളിറ്റിയെ കുറിച്ചു നാട്ടുകാരിൽ അവബോധം സൃഷ്ടിക്കാൻ 20.25 ലക്ഷം സ്വിസ് ഫ്രാങ്കിന്‍റെ പരസ്യത്തിനാണ് പരിസ്ഥിതി മന്ത്രാലയം തയാറെടുക്കുന്നത്.

ഇതര യൂറോപ്യൻ രാജ്യങ്ങളെക്കാൾ വനസന്പത്തിൽ സന്പന്നമാണ് സ്വിറ്റ്സർലൻഡ്. പ്രതിവർഷം 50 ലക്ഷം ക്യുബിക് മീറ്റർ തടിയാണ് സ്വിസ് കാടുകളിൽ നിന്നും വാണിജ്യ ആവശ്യങ്ങൾക്കായി വെട്ടിയെടുക്കുന്നത്. 5000 ത്തോളം സ്ഥാപനങ്ങളും 15,000 ത്തോളം തൊഴിലുകളും ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. വനസംരക്ഷണവും പരിപാലനവും സർക്കാർ ചുമതലയിലാണ്. മരങ്ങളുടെ കാലദൈർഘ്യം അനുസരിച്ചു സമയത്തിനു വെട്ടിയെടുത്തു പുതിയത് വച്ചുപിടിപ്പിക്കുന്നതാണ് രീതി. സ്വിസ് ഫ്രാങ്കിന്‍റെ മൂല്യം ഉയരുകയും ടാക്സ് കൊടുത്താലും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതാണ് ലാഭം എന്നുവന്നതോടെ തദ്ദേശീയർ വിദേശ തടിയുടെ പുറകെ പോയതോടെയാണ് സ്വിസ് കാടുകളിൽ തടികെട്ടികിടക്കുന്ന സാഹചര്യം വന്നത്.

വുഡ്വേഷ്യ എന്നാണ് പരിസ്ഥിതി മന്ത്രാലയം സ്പോണ്‍സർ ചെയ്യുന്ന പ്രചാരണ പരിപാടിയുടെ പേര്. സ്വിസ് വനങ്ങളിൽ നിന്നും വെട്ടിയെടുക്കുന്ന തടികളുടെ ഗുണമേ·യെക്കുറിച്ചു നാട്ടുകാരിൽ അവബോധം ഉണ്ടാക്കി ഡിപ്പോകളിൽ കെട്ടികിടക്കുന്ന തടികൾ വിറ്റഴിക്കപ്പെടുക എന്നതാണ് കാന്പയിന്‍റെ പ്രധാന ലക്ഷ്യം.

റിപ്പോർട്ട്: ടിജി മറ്റം

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്