• Logo

Allied Publications

Europe
ഗീബൽസിന്റെ സെക്രട്ടറി പോംസൽ അന്തരിച്ചു
Share
ബലിൻ: ഹിറ്റ്ലർ ഭരണത്തിൽ നാസി ജർമനിയുടെ പ്രചാരണവിഭാഗം മേധാവിയായിരുന്ന ജോസഫ് ഗീബൽസിന്റെ മുൻ സെക്രട്ടറി ബ്രൂൺഹിൽഡെ പോംസൽ(106) അന്തരിച്ചു.

കഴിഞ്ഞ കുറെക്കാലമായി മ്യൂണിക്കിലെ ആതുരാലയത്തിൽ കഴിഞ്ഞിരുന്ന പോംസൽ, അന്താരാഷ്ട്ര ഹോളോകോസ്റ്റ് ദിനമായ ജനുവരി 27 നാണ് അന്തരിച്ചത്. പോംസലുമായി നിരവധി തവണ അഭിമുഖവും 2016 ൽ ഇവരെപ്പറ്റി ‘എ ജർമൻ ലൈഫ്’ എന്ന ഡോക്കുമെന്ററി ചിത്രവും തയ്യാറാക്കിയ ക്രിസ്റ്റ്യാൻ ക്രോണസ് ആണ് പോംസലിന്റെ മരണവിവരം പുറത്തുവിട്ടത്.

1942/45 കാലഘട്ടത്തിൽ ഗീബൽസിന്റെ സെക്രട്ടറിയും സ്റ്റെനോഗ്രാഫറുമായി നാസി ഭരണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അവസാനത്തെ കണ്ണിയാണ് പോംസൽ. 60 ലക്ഷം യഹൂദരുടെ ജീവൻ എടുത്ത ഔഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പിനെക്കുറിച്ചും അവിടുത്തെ കൂട്ടക്കൊലയെക്കുറിച്ചും താൻ അറിഞ്ഞിരുന്നില്ലെന്നും, കോൺസൻട്രേഷൻ ക്യാമ്പെന്നു വിശേഷിപ്പിക്കാവുന്ന ഹിറ്റ്ലറുടെ സാമ്രാജ്യത്തിൽ തങ്ങളെല്ലാം തടവുകാരെപ്പോലെ ആയിരുന്നുവെന്നും പോംസൽ ഡോക്കുമെന്ററിയിൽ പറഞ്ഞിരുന്നു.

രണ്ട ാംലോക മഹായുദ്ധത്തിന്റെ അവസാനം ബർലിനിൽ എത്തിയ റഷ്യൻ റെഡ് ആർമി പോംസലിനെ കസ്റ്റഡിയിലെടുക്കുകയും അഞ്ചുവർഷത്തെ റഷ്യൻ ജയിൽ വാസത്തിനു ശേഷം 20 വർഷം മാധ്യമ സ്‌ഥാപനത്തിൽ ജോലി ചെയ്തതിനു ശേഷമാണ് പോംസൽ വിശ്രമജീവിതത്തിൽ പ്രവേശിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ