• Logo

Allied Publications

Europe
മുഖം പൂർണമായി മറയ്ക്കുന്ന ബുർഖയ്ക്ക് ഓസ്ട്രിയയിൽ നിരോധനം വരുന്നു
Share
വിയന്ന: രാജ്യത്ത് മുഖം പൂർണ്ണമായി മൂടുന്ന ബുർഖയ്ക്ക് പൊതുസ്‌ഥലങ്ങളിൽ നിരോധനം ഏർപ്പെടുത്തിയേക്കുമെന്നു ഓസ്ട്രിയൻ ചാൻസിലർ ക്രിസ്ത്യൻ കേൺ. അടുത്ത ഒന്നരവർഷത്തേയ്ക്കുള്ള പദ്ധതികൾ മന്ത്രിമാർ ഒപ്പു വയ്ക്കുന്നിതിനിടെയാണ് പുതിയ തീരുമാനം ചാൻസലർ അറിയിച്ചത്.

ഉദ്യോഗസ്‌ഥർക്കുള്ള ഹിജാബ് (ഹെഡ് സ്കാർഫ്) നിരോധനം മതവികാരം വൃണപ്പെടുത്താതെ കൈകാര്യം ചെയ്യണമെന്നും നിർദേശമുണ്ട്. അതേസമയം ഓസ്ട്രിയയിലെ 6 ലക്ഷം വരുന്ന മുസ്ലിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകതെയാണ് കാര്യങ്ങൾ നീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ നടപടികൾ ശക്‌തിപ്പെടുത്തുക, ഇന്റഗ്രേഷന്റെ കാര്യത്തിലും മൂല്യ പ്രസ്താവനയിലും ഒപ്പുവയ്ക്കുന്ന കരാറും കുടിയേറി വന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അടങ്ങിയ 35 പേജുള്ള പ്രോഗ്രാം ലിസ്റ്റിൽ ഓസ്ട്രിയ അനുശാസിക്കുന്ന മൂല്യങ്ങൾ സ്വീകരിക്കാൻ ഒരുക്കമല്ലാത്തവർക്കു രാജ്യം വിട്ടുപോകാവുന്ന തരത്തിലുള്ള വാചകങ്ങളും ഉൾക്കൊള്ളിച്ചട്ടുള്ളതായിട്ടാണ് റിപ്പോർട്ട്.

നികുതി കുറച്ച് എഴുപതിനായിരം പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കുമെന്നും, അതുവഴി ഓസ്ട്രിയൻ തൊഴിൽ വിപണിയിൽ വിദേശ തൊഴിലാളികളുടെ വരവ് പരിമിതപ്പെടുത്തുമെന്നും പുതിയ റിപോർട്ടിൽ പറയുന്നു. ഓസ്ട്രിയയിലെയും, യൂറോപ്പിലെയും പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോബി ആന്റണി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.