• Logo

Allied Publications

Europe
മെർക്കലിന് ട്രംപിന്റെ ക്ഷണം, വൈറ്റ് ഹൗസിലേക്ക്
Share
ബർലിൻ: ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ആദ്യമായി ജർമൻ ചാൻസലർ അംഗല മെർക്കലുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു നേതാക്കളും ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ രൂക്ഷമാണെങ്കിലും, മെർക്കലിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചുകൊണ്ടാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.

ട്രംപിന്റെ മറ്റൊരു കടുത്ത വിമർശകയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഇപ്പോൾ യുഎസ് സന്ദർശനം നടത്തി വരുകയാണ്. അവരെ ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച മെർക്കലിനെ കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് എന്നിവരുമായും ട്രംപ് ഫോണിൽ ചർച്ച നടത്തി.

ട്രംപും മെർക്കലും തമ്മിൽ നടത്തിയ ചർച്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ. തെരേസ മേയുമായി നടത്തിയ ചർച്ചയിൽ എന്നതുപോലെ, നാറ്റോയുടെ പ്രധാന്യം മെർക്കലുമായി നടത്തിയ ചർച്ചയിലും ട്രംപ് അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ജയിച്ച ശേഷവും നാറ്റോയ്ക്ക് എതിരായ നിലപാടാണ് ട്രംപ് പരസ്യമായി സ്വീകരിച്ചു വന്നിരുന്നത്.

റഷ്യയുമായി പാശ്ചാത്യ രാജ്യങ്ങൾ തുടരുന്ന സംഘർഷം, കിഴക്കൻ ഉക്രെയ്ൻ പ്രശ്നം, മധ്യപൂർവേഷ്യ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ എന്നിവയും മെർക്കൽ – ട്രംപ് ചർച്ചയിൽ വിഷയങ്ങളായി. ഫോൺ സംഭാഷണം 45 മിനിറ്റ് ദീർഘിച്ചു. എന്നാൽ, ട്രംപും തെരേസ മേയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നാൽപ്പത് മിനിറ്റ് മാത്രമാണ് ദീർഘിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.