• Logo

Allied Publications

Europe
ജർമനിയിൽ ആറു കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
Share
ബെർലിൻ: ജർമനിയിലെ ബവേറിയയിൽ ആറു കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വാരാന്ത്യത്തിൽ ഗാർഡൻ പാർട്ടിക്കായി ഒത്തുകൂടിയ പതിനെട്ടും പത്തൊന്പതും വയസുള്ളവരാണ് മരിച്ചത്.

തെക്കൻ ബവേറിയയിലെ ആൻസ്റ്റൈനിലാണ് സംഭവം. ഞായറാഴ്ച ഗാർഡൻ ഷെഡിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ആറുപേരിൽ ഒരാളുടെ സഹോദരിയും ഉൾപ്പെടുന്നു. മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് പോലീസ്. അക്രമങ്ങളൊന്നും നടന്നതിനു സൂചനയും ലഭിച്ചിട്ടില്ല.

മരംകൊണ്ടു നിർമിച്ച ഗാർഡൻ ഹൗസിൽ മരക്കരിയിട്ട് തീയുണ്ടാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടും തണുപ്പിൽ നിന്നും രക്ഷനേടാൻ കൽക്കരി പോലുള്ള വസ്തുക്കൾ കത്തിച്ചപ്പോഴുണ്ടായ കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാവും മരണം സംഭവിച്ചതെന്നു പോലീസ് അനുമാനിക്കുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

നൈറ്റ് പാർട്ടി കഴിഞ്ഞു കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് ടെലഫോണിൽ ബന്ധപ്പെട്ടുവെങ്കിലും മറുപടിയില്ലാതെ വന്നപ്പോൾ ഗാർഡൻ ഹൗസിന്‍റെ ഉടമ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇയാളുടെ മക്കളാണ് മരിച്ച സഹോദരങ്ങളായ ഫ്ളോറിയാനും (19) റബേക്കയും. റബേക്കയുടെ പതിനെട്ടാം ജ·ദിനം ആഘോഷിക്കാനാണ് കൗമാരക്കാർ ഒത്തുകൂടിയത്. സംഭവമറിഞ്ഞ് ആംബുലൻസും രക്ഷപ്രവർത്തകരും എത്തും മുന്പേ മരണം സംഭവിച്ചിരുന്നു.

സംഭവം 8200 ആളുകൾ താമസിക്കുന്ന ആൻസ്റ്റൈൽ എന്ന കൊച്ചുഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സംഭവദിവസം ആൻസ്റ്റൈനിൽ മൈനസ് 11 ഡ്രിഗ്രിയായിരുന്നു അന്തരീക്ഷ താപനില.

മരിച്ചവരുടെ ആത്മശാന്തിക്കായി ആൻസ്റ്റൈൻ സെന്‍റ് നിക്കോളാസ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിയും നടക്കും.

ഇതുപോലെ സമാനമായ ഒരു സംഭവം കൊടൈക്കനാലിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഉണ്ടായതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. കൊച്ചിയിൽ നിന്നും ടൂറിനുപോയ 12 വിദ്യാർഥികളിൽ രണ്ടു ആലപ്പുഴ സ്വദേശികൾ മരിച്ചിരുന്നു. അതും കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നായിരുന്നു കണ്ടെത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ