• Logo

Allied Publications

Europe
വിവാദങ്ങൾക്കിടെ ഹോളോകോസ്റ്റ് സ്മാരകദിനം ആചരിച്ചു
Share
ബർലിൻ: നാസികൾ നടത്തിയ ദയാവധത്തിൽ ജീവൻ പൊലിഞ്ഞവരെ ജർമൻ പാലമെന്റ് അനുസ്മരിച്ചു.പോളണ്ടിലെ ഓഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പ് റഷ്യൻ പട്ടാളം വിമോചിപ്പിച്ചതിന്റെ 72ാം വാർഷികം പ്രമാണിച്ചാണ് അനുസ്മരണാ യോഗം നടന്നത്.

ബുണ്ട സ്റ്റാഗ്(പാർലമെൻറ്) പ്രസിഡൻറ് നോർബർട് ലാമെർട്ട് ജർമൻ പ്രസിഡൻറ് ജൊവാക്കിം ഗൗക്ക്, ചാൻസലർ ആംഗല മെർക്കൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

1945 ജനുവരി 27നാണ് റഷ്യൻ റെഡ് ആർമി ക്യാമ്പിലെത്തി മൃതപ്രായരായ ഏഴായിരത്തോളം തടവുകാരെ മോചിപ്പിച്ചത്. നാസികൾ കൂട്ടക്കൊല ചെയ്ത 60ലക്ഷം പേരിൽ 11 ലക്ഷം പേരും കൊല്ലപ്പെട്ടത് ഓഷ്വിറ്റ്സിലായിരുന്നു.

അതേ സമയം തീവ്ര വലതുപക്ഷ നേതാവിന്റെ വിമർശനം ഉയർത്തിയ വിവാദങ്ങൾക്കിടെ ജർമനി ഹോളോകോസ്റ്റ് ദിനം ആചരിച്ചു. നാസി കുറ്റകൃത്യങ്ങൾ ഓർത്തുവയ്ക്കുന്ന പതിവ് ജർമനി അവസാനിപ്പിക്കണമെന്നായിരുന്നു എഎഫ്ഡിയുടെ പ്രാദേശിക നേതാവ് ബ്യോൺ ഹോക്കെയുടെ വിവാദ പരാമർശം.

രാജ്യത്തെമ്പാടും നിന്ന് രൂക്ഷ വിമർശനമാണ് ഹോക്കെയുടെ പരാമർശത്തിനെതിരേ ഉയർന്നത്. രാജ്യ തലസ്‌ഥാനത്തെ നാണക്കേടിന്റെ സ്മാരകം എന്നാണ് ഹോക്കെ ഹോളോകോസ്റ്റ് സ്മാരകത്തെ വിശേഷിപ്പിച്ചിരുന്നത്.

ഇരുണ്ട ഭൂതകാലത്തെ പരസ്യമായി അംഗീകരിക്കുകയും ദേശീയ വികാരം പരിധിയിൽ കൂടുതൽ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ് ജർമൻ രീതി. ഇക്കാര്യത്തിൽ 180 ഡിഗ്രി വ്യതിയാനം വേണമെന്നും ഹോക്കെ ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്