• Logo

Allied Publications

Europe
സ്വിസ് മലയാളീസ് വിന്റർത്തുർ ‘ജോക്ക് ആൻഡ് ജിൽ‘ മെഗാ ഷോ ഫെബ്രുവരി നാലിനു സൂറിച്ചിൽ
Share
സൂറിച്ച്: സ്വിസ് മലയാളീസ് വിന്റർത്തുർ ‘ജോക്ക് ആൻഡ് ജിൽ‘ മെഗാ ഷോ ഫെബ്രുവരി നാലാം തിയതി സൂറിച്ചിൽ നടക്കും. സിനി ആക്ടർ ടിനിടോം, ഗായകൻ നിഖിൽ, ഗായിക ഗംഗ എന്നിവർ പങ്കെടുക്കുന്നു.
ഹാസ്യ സംഗീതത്തിനൊപ്പം ചിലങ്ക ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താഞ്ജലിയും –ഒപ്പം സ്വിസ്സിലെ കലാപ്രതിഭകളുടെ ഓപ്പണിങ് പ്രോഗ്രാമും

സ്വിസ് മലയാളീസ് വിന്റർത്തുർ വർണാഭമായ പരിപാടികളോടെ 2017 ഫെബ്രുവരി നാലാം തിയതി സംഘടന നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളിലേക്കുള്ള ഫണ്ട് ശേഖരാണാർത്ഥം സൂറിച്ചിൽ വച്ചു ജോക്ക് ആൻഡ് ജിൽ എന്ന പേരോടുകൂടി മെഗാഷോ നടത്തുന്നു

അഭ്രപാളികളിൽ ചിരപ്രതിഷ്ഠ നേടിയ പ്രസിദ്ധ കൊമേഡിയൻ ടിനി ടോമും,മലയാളി മനസ്സിൽ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ക്രോണിക് ബാച്ചിലർ എന്ന സിനിമയിലെ ചിരിയോ ചിരി എന്ന ഗാനത്തിലൂടെ മലയാള സിനിമ പിന്നണി ഗായികയായും , എ.ആർ റഹ്മാൻ ഷോകളിലെസ്‌ഥിര ഗായികയായും ,തമിഴ് ,തെലുങ്ക്,ഹിന്ദി ഭാഷകളിൽ മുന്നൂറിലധികം ഗാനങ്ങളും ആലപിച്ച മലയാളികളുടെ പ്രിയ ഗായിക ഗംഗയും ,അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനത്തിലൂടെ ഗാനാസ്വാദകരുടെ കൂട്ടുകാരനായ ഗായകൻ നിഖിൽ മാത്യുവും അതിഥികളായെത്തുന്നു.

ഇവരോടൊപ്പം സ്വിസിലെ അൻപതിൽപരം കലാപ്രതിഭകളെ അണിനിരത്തി കൊറിയോഗ്രാഫർ ആയ പ്രിൽസ് മലയിൽ അണിയിച്ചൊരുക്കുന്ന മനോഹരമായ ഓപ്പണിങ് പ്രോഗ്രാം വേദിയിലെത്തുകയും കൂടാതെ കഴിഞ്ഞ രണ്ടര വർഷമായി ചിലങ്ക ഡാൻസ് സ്കൂളിലൂടെ നൃത്താധ്യാപിക നീനു മാത്യുവിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുവരുന്ന പതിനേഴു കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തശിൽപവും അരങ്ങിൽ എത്തുന്നു.

കലയെ വളർത്തുന്നതോടൊപ്പം അവശത അനുഭവിക്കുന്ന ഒരുപറ്റം ആളുകൾക്ക് കൈത്താങ്ങാകുക എന്നുകൂടിയാണ് സംഘടനയുടെ ലക്ഷ്യമെന്നും അതിനായി എല്ലാ സ്വിസ് മലയാളികളുടെയും സഹകരണം ഈ പ്രോഗ്രാമിനുണ്ടാകണേ എന്ന് പ്രസിഡന്റ് പോൾ കുന്നുംപുറത്തു അഭ്യർത്ഥിച്ചു . ഈ വർഷത്തെ ഫെസ്റ്റിവൽ ഏറെ പുതുമകളോടെയാണ് ഒരുക്കുന്നതെന്നു സെക്രട്ടറി സെബാസ്റ്റ്യൻ പാറക്കലും ,ട്രഷറർ സ്റ്റീഫൻ ചെല്ലക്കുടവും അഭിപ്രായപ്പെട്ടു. നൃത്തവും സംഗീതവും ,ഹാസ്യവും കോർത്തിണക്കി സ്വിസ് മലയാളികൾക്ക് ഏറെ ആസ്വാദ്യമായ ഒരു ഷോ ആയിരിക്കും ജോക്ക് ആൻഡ് ജിൽ എന്ന് പ്രോഗ്രാം കൺവീനേഴ്സ് ജോൺസൻ പാറത്തലക്കൽ ,ജോൺസൻ ഗോപുരത്തുങ്കൽ എന്നിവർ അറിയിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനായി വനിതാ ഫോറവും ,യൂത്ത് ഫോറവും കൂടാതെ വിവിധ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ