സൂറിച്ച്: ചിലങ്ക ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താഞ്ജലി ഫെബ്രുവരി നാലിനു സൂറിച്ചിൽ സ്വിസ് മലയാളീസ് വിന്റർത്തുർ ‘ജോക്ക് ആൻഡ് ജിൽ‘ മെഗാ ഷോയോടൊപ്പം അരങ്ങത്തെത്തുന്നു.
അലിഷാ കോയിത്തറ , ദിയ മുണ്ടക്കൽ , ഫിയോണ കൊട്ടാരം,സനിക പറയനിലം ,അനബെൽ അബ്രാഹം ,എയ്ഞ്ചൽ പുതുമന ,അന്ന മഞ്ഞളി ജാനറ്റ് ചെത്തിപ്പുഴ ,മരിയ തോപ്പിൽ ,സാറാ മഞ്ഞളി ,സാറാ മേലേമണ്ണിൽ ,സ്നേഹാ പറയനിലം, അന്ന പുതുമന ,ലിയാന ഓലിക്കര ,സഞ്ജന ഓലിക്കര ,സിയാ പറയന്നിലം എന്നിവർ ചിലങ്കയണിയുന്നു.
ഭാരതസംസ്കാരം ഉള്ളിലേറ്റി ഭാരതത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ ആവിഷ്ക്കാരം എന്ന നിലയ്ക്ക് നൃത്തത്തെ കണ്ടുകൊണ്ടു ,ഈ സംസ്കാരം കുട്ടികൾക്ക് പകർന്നുനൽകികൊണ്ട് നൃത്താധ്യാപിക നീനു മാത്യുവിന്റെ ശിക്ഷണത്തിൽ നൃത്തപഠനം പൂർത്തിയാക്കിയ സീനിയർ കാറ്റഗറിയിലെ അലിഷാ കോയിത്തറ ,ദിയ മുണ്ടക്കൽ ,ഫിയോണ കൊട്ടാരം,സനിക പറയനിലം ജൂനിയർ വിഭാഗത്തിൽ അനബെൽ അബ്രാഹം ,എയ്ഞ്ചൽ പുതുമന ,അന്ന മഞ്ഞളി ജാനറ്റ് ചെത്തിപ്പുഴ ,മരിയ തോപ്പിൽ ,സാറാ മഞ്ഞളി ,സാറാ മേലേമണ്ണിൽ ,സ്നേഹാ പറയനിലം സബ് ജൂനിയർ വിഭാഗത്തിൽ അന്ന പുതുമന ,ലിയാന ഓലിക്കര ,സഞ്ജന ഓലിക്കര ,സിയാ പറയന്നിലം എന്നീ കുട്ടികളാണ് കാൽച്ചിലങ്കകളുടെ താളത്തിലൂടെയും കൈമുന്ദ്രകളുടെ സൗന്ദര്യത്തിലൂടെയും മുഖത്തിന്റെ ഭാവത്തിലൂടെയും നൃത്താഞ്ജലിയുമായി അരങ്ങത്തെത്തുന്നത് .
സ്വിസ് മലയാളീസ് വിന്റർത്തുർ ‘ജോക്ക് ആൻഡ് ജിൽ‘ മെഗാ ഷോയിൽ ടിനി ടോം ,നിഖിൽ ,ഗംഗ എന്നിവരുടെ ഹാസ്യ സംഗീതത്തിനൊപ്പം സ്വിസ്സിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഓപ്പണിങ് പ്രോഗ്രാമും അതോടൊപ്പം ചിലങ്ക ഡാൻസ് സ്കൂളിലെ കുട്ടികളും കൂടി അണിചേരുമ്പോൾ തികച്ചും വേറിട്ടൊരു പ്രോഗ്രാമായിരിക്കും ജോക്ക് ആൻഡ് ജിൽ എന്ന് പ്രസിഡന്റ് പോൾ കുന്നുംപുറത്ത്, സെക്രട്ടറി സെബാസ്റ്റ്യൻ പാറക്കൽ, ട്രഷറർ സ്റ്റീഫൻ ചെല്ലക്കുടം . പ്രോഗ്രാം കൺവീനേഴ്സ് ജോൺസൻ പാറത്തലക്കൽ ,ജോൺസൻ ഗോപുരത്തുങ്കൽ എന്നിവർ അഭിപ്രായപ്പെട്ടു
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
|