• Logo

Allied Publications

Europe
അച്ഛന്‍റെ പ്ലാനുകൾ തെറ്റിച്ച് മകൻ ഫെഡറർ
Share
സൂറിച്ച്: റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ഫൈനലിൽ കളിക്കുമെന്ന് പിതാവ് ഒരിക്കലും സ്വപ്നം കണ്ടിട്ടേയില്ല. നേരത്തെയുള്ള പ്ലാൻ അനുസരിച്ചായിരുന്നെങ്കിൽ അച്ഛൻ റോബെർട്ടും (70) മകൻ റോജറും (35) ഈ ഞായറാഴ്ച സ്വിറ്റസർലൻഡിലെ ഗ്രേവ്ബുണ്ടനിലെ ലെൻസാർഹൈഡെയിൽ മഞ്ഞിൽ അടിച്ചു പൊളിക്കേണ്ടതായിരുന്നു.

പരിക്കിനെ തുടർന്ന് ആറ് മാസത്തെ വിശ്രമത്തിനുശേഷം റോജർ ഫെഡറർ പങ്കെടുക്കുന്ന ആദ്യത്തെ ഗ്രാൻഡ്സ് ലാമാണ് ഓസ്ട്രേലിയൻ ഓപ്പണ്‍. സാധാരണ മകൻ കളിക്കുന്പോൾ പ്ലെയേഴ്സ് ബോക്സിലെ സ്ഥിരം സാന്നിധ്യമാണ് പിതാവ് റോബർട്ടും മാതാവ് ലിനറ്റും. ഒരു ടെന്നീസ് വിദഗ്ധനും വാതുവയ്പുകാരനും ഫെഡറർക്ക് സാധ്യത കണ്ടില്ല. അവരെപോലെത്തന്നെ ഏറിയാൽ രണ്ട് അല്ലെങ്കിൽ മൂന്ന് കളി കഴിയുന്പോൾ മകൻ സിഡ്നിയിൽ നിന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചാണ് താൻ ഇത്തവണ പോകാതിരുന്നതെന്നു റോബർട്ട് ഫെഡറർ റേഡിയോ എനർജിയോട് പറഞ്ഞു. അതനുസരിച്ചാണ് ഈ ഞായറാഴ്ച മകനുമായി സ്കീയിംഗിനു പോകാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നത്.

മാതാപിതാക്കൾ നാട്ടിൽ ഇരുന്നു ടിവിയിൽ മകന്‍റെ കളി കാണുന്പോൾ ഭാര്യ മിർക്കയും നാല് മക്കളും ഫെഡററോടൊപ്പം സിഡ്നിയിലുണ്ട്. ഭാര്യ മിർക്ക പ്ലെയേഴ്സ് ബോക്സിൽ എപ്പോഴും ഉണ്ടെങ്കിലും ഇരട്ട പെണ്‍മക്കളായ മിലയും ചാർലിനും ഇരട്ട ആണ്‍മക്കളായ ലിയോയും ലെന്നിയും ടൂർണമെന്‍റിൽ ഇതേവരെ പിതാവിന്‍റെ കളി കാണാൻ കോർട്ടിൽ എത്തിയിട്ടില്ല. നിഷിക്കോറിയുമായുള്ള ക്വർട്ടർ മത്സരത്തിനുശേഷം കമന്േ‍ററ്റർ ജിം കുറിയരുടെ ചോദ്യത്തിന്, പെണ്‍മക്കളിൽ ഒരാൾ നമുക്ക് നാട്ടിൽ പോയി സ്കീയിംഗിനു പോകാമെന്നു പറഞ്ഞപ്പോൾ, കുറച്ചു ദിവസം കൂടി ക്ഷമിക്കാൻ പറഞ്ഞു സമാധാനിപ്പിച്ചെന്ന് ഫെഡറർ പറഞ്ഞിരുന്നു.

കുടുംബം വിട്ടൊരു കളി ടെന്നിസല്ലാതെ ഫെഡറർക്കില്ല. എവിടെപ്പോയാലും കുടുംബവും കൂട്ടുണ്ടാവും. ഒരു സ്വിസ് ബ്രാൻഡ് ആയിട്ടാണ് അറിയപ്പെടുന്നതെങ്കിലും റോജർ ഫെഡററിന്േ‍റത് വാസ്തവത്തിൽ ഒരു അന്താരാഷ്ട്ര കുടുംബമാണ്. അച്ഛൻ റോബർട് സ്വിറ്റ്സർലൻഡുകാരനാണെങ്കിൽ, അമ്മ ലിനറ്റ് സൗത്ത് ആഫ്രിക്കക്കാരിയാണ്. അമ്മ വഴി സൗത്ത് ആഫ്രിക്കയുടെ പാസ്പോർട്ടും ഫെഡറർക്ക് ഉണ്ട്. ഭാര്യ മിർക്ക സ്വിറ്റ്സർലൻഡിൽ ചെറുപ്പത്തിൽ കുടിയേറിയ സ്ലോവാക്യകാരിയുമാണ്. മുൻ ടെന്നീസ് തരാം കൂടിയായ മിർക്കയും ഫെഡററും മിക്സഡ് ഡബിൾസിൽ സ്വിസിനുവേണ്ടി ഒളിംപിക്സിൽ ഒരുമിച്ചു കളിച്ചിട്ടുമുണ്ട്.

ഫാമിലി കണക്ഷനല്ലെങ്കിലും ഇന്ത്യയുമായും ഫെഡററിനു ബന്ധമുണ്ട്. ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ എങ്ങനെയോ അതുപോലാണ് ടെന്നിസിൽ റോജർ ഫെഡററും. അടിമുടി ക്ലാസിക്കും മാന്യരും. റോജറിന്‍റെ കളികാണാൻ എല്ലാ വർഷവും വിന്പിൾഡണിൽ സച്ചിൻ എത്താറുമുണ്ട്. കഴിഞ്ഞ ക്രിക്കറ്റ് വേൾഡ് കപ്പിന്‍റെ സമയത്തു ഇന്ത്യയുടെ നീല ജേഴ്സിയും പിടിച്ചു നീലയിൽ കുളിച്ചു ഇന്ത്യ എന്ന ക്യാപ്ഷ്യനോടെ ഫെഡറർ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

റിപ്പോർട്ട് ടിജി മറ്റം

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ