• Logo

Allied Publications

Europe
ബ്രെക്സിറ്റ്: ധവളപത്രം പുറപ്പെടുവിക്കുമെന്ന് തെരേസ മേ
Share
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് യുകെ പുറത്തു പോകുന്നതു സംബന്ധിച്ച വിശദമായ പദ്ധതി വിശദീകരിക്കുന്നതിന് ധവളപത്രം പുറപ്പെടുവിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.

യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾക്ക് ധൈര്യപൂർവമായ നിർദേശങ്ങൾ വച്ച സാഹചര്യത്തിൽ, പദ്ധതിയുടെ വിശദാംശങ്ങൾ അറിയാൻ രാജ്യത്തിന് അതിയായ താത്പര്യമുണ്ടാവും എന്നു മനസിലാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ധവളപത്രം പുറപ്പെടുവിക്കുന്നതെന്നും തെരേസ വ്യക്തമാക്കി.

പ്രതിപക്ഷ ലേബർ പാർട്ടിയെ കൂടാതെ ഭരണപക്ഷത്തുനിന്നുള്ള നിരവധി എംപിമാരും ഇതേ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാണ് ധവളപത്രം പുറപ്പെടുവിക്കുന്നതെന്നു കൂടി വ്യക്തമാക്കണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ ആരംഭിക്കാൻ പാർലമെന്‍റിന്‍റെ അനുമതി തേടുന്ന വോട്ടെടുപ്പിനു മുൻപു തന്നെ ഇതു വേണമെന്നും കോർബിൻ.

ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യുന്നതു സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭയുടേതാവരുതെന്നും പാർലമെന്‍റിന്േ‍റതാവണമെന്നുമുള്ള ബ്രിട്ടീഷ് സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് തെരേസ ധവളപത്രം പുറപ്പെടുവിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പാർലമെന്‍റിൽ വ്യാഴാഴ്ചയ്ക്കു മുൻപ് ബ്രെക്സിറ്റ് സംബന്ധിച്ച നിർദേശം വോട്ടിനിടുമെന്നാണു പ്രതീക്ഷിക്കുന്നത്. മാർച്ച് അവസാനത്തോടെ ചർച്ചകൾ ആരംഭിക്കാനുള്ള തെരേസയുടെ ശ്രമങ്ങൾക്ക് ഇതാവശ്യമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.