• Logo

Allied Publications

Europe
സ്വിസിലേക്കു കുടിയേറുന്ന വിദേശികളുടെ എണ്ണത്തിൽ കുറവ്
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലേക്ക് ഓരോ വർഷവും കുടിയേറുന്നവരുടെ എണ്ണത്തിൽ 2016 ൽ നേരിയ കുറവ്. 1.43 ലക്ഷം പേരാണ് പുതുതായി വന്നത്. ഇത് മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം കുറവാണെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് മൈഗ്രേഷന്‍റെ കണക്ക്.

ഇതേസമയം 77,590 പേർ സ്വിറ്റ്സർലൻഡ് വിട്ടു പോവുകയും ചെയ്തു. പോയവരും വന്നവരും തമ്മിലുള്ള വ്യത്യാസം 60262. ഇതാകട്ടെ 2015 നേക്കാൾ 15 ശതമാനത്തോളം കുറവുമാണ്.

സ്വിസിൽ പുതുതായി കുടിയേറിയവരിൽ പകുതിയോളം ഇവിടെ തൊഴിൽ നേടി എത്തിയവരാണ്. 31 ശതമാനം പേർ ഫാമിലി വീസയിലും എത്തി. 20 ലക്ഷത്തോളം വിദേശികളാണ് 2016 അവസാനം സ്വിറ്റ്സർലൻഡിലുള്ളത്. ഇതിൽ 3.20 ലക്ഷംപേരുള്ള ഇറ്റലിക്കാരാണ് ഏറ്റവും വലിയ വിദേശി സമൂഹം. തൊട്ടുപിന്നിൽ 3.05 ലക്ഷവുമായി ജർമൻകാരും 2.70 ലക്ഷമുള്ള പോർച്ചുഗീസുകാരും ഉൾപ്പെടുന്നതായി മൈഗ്രെഷൻ ഡിപ്പാർട്മെന്‍റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ടിജി മറ്റം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.