• Logo

Allied Publications

Europe
ഹൈവേയിലെ വാഹനങ്ങളുടെ കൂട്ടയിടിയിൽ 34 ഡ്രൈവർമാർക്കെതിരെ കേസ്
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ A 3 മോട്ടോർ ഹൈവേയിൽ ബിൽട്ടനു സമീപം 40 വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ 34 ഡ്രൈവർമാർക്കെതിരെ പോലീസിന്‍റെ കുറ്റപത്രം.

കൂറിനുള്ള ഡയറക്ഷനിൽ കനത്ത മൂടൽ മഞ്ഞിൽ ജനുവരി 17 ന് ഉണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങളെ കൂടാതെ അഞ്ചു ലക്ഷം സ്വിസ് ഫ്രാങ്കിന്‍റെ നാശനഷ്ടവും ഉണ്ടായെന്നാണ് ഗ്ലാർണർ ലാൻഡ് പോലീസ് പറയുന്നത്.

അശ്രദ്ധമായി അമിതവേഗത്തിൽ കാറോടിച്ചു നാശനഷ്ടം ഉണ്ടാക്കിയതിനാണ് കേസ്. കനത്ത മൂടൽ മഞ്ഞിൽ അടുത്ത വാഹനവുമായി പാലിക്കേണ്ട അകലം പാലിക്കാതിരുന്നതുമാണ് അപകട കാരണം. 110 കി.മീ വേഗത്തിലായിരുന്നു മിക്ക വാഹനങ്ങളും. അപകടത്തിൽപെട്ട വാഹനങ്ങളുടെ സ്ഥാനം, ഫോറൻസിക് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ കുറ്റക്കാരായി പോലീസ് കേസെടുത്തത്.

റിപ്പോർട്ട്: ടിജി മറ്റം

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​