• Logo

Allied Publications

Europe
മെർക്കലിനെതിരെ ഗാബ്രിയേൽ മത്സരിക്കില്ല; പകരം വിദേശകാര്യമന്ത്രിയാവും
Share
ബെർലിൻ: ജർമൻ ചാൻസലറാകാനുള്ള അടുത്ത മത്സരത്തിൽ, നിലവിലുള്ള ചാൻസലർ ആംഗല മെർക്കലിനോടു മത്സരിക്കാൻ ഉപ ചാൻസലർ സിഗ്മർ ഗബ്രിയേൽ മെനക്കെടില്ല. നിലവിൽ ഇരുവരും ഭരണസഖ്യത്തിന്‍റെ ഭാഗമാണെങ്കിലും മെർക്കലിന്‍റെ സിഡിയുവിന്‍റെ മുഖ്യ എതിരാളികളാണ് ഗബ്രിയേലിന്‍റെ എസ്പിഡി.

എസ്പിഡിയുടെ ചാൻസലർ സ്ഥാനാർഥിയായി യൂറോപ്യൻ പാർലമെന്‍റിന്‍റെ മുൻ പ്രസിഡന്‍റ് മാർട്ടിൻ ഷൂൾസിനെ മറികടന്ന് ഗബ്രിയേലിനെ നിയോഗിക്കാൻ പാർട്ടിക്കുള്ളിൽ ധാരണയായിരുന്നതാണ്. ഇതിനിടെയാണ് എല്ലാവരേയും അന്പരപ്പിച്ചുകൊണ്ട് താൻ മത്സരംഗത്തേയ്ക്കില്ലെന്നുള്ള പ്രഖ്യാപനം നടത്തിയത്.

ഷുൾസ് ചാൻസലർ സ്ഥാനാർഥിയാകണമെന്ന നിർദേശവും ഗബ്രിയേൽ തന്നെ മുന്നോട്ടുവച്ചു. ജർമനിയിലെ ഏറ്റവും പഴക്കമേറിയ പാർട്ടിയായ എസ്പിഡിയിൽ ഇപ്പോൾ ഇടതു ചായ്വുള്ളവരും മിതവാദികളും തമ്മിൽ കടുത്ത ആശയസംഘട്ടനം നടക്കുകയാണ്. ഗബ്രിയേലിന്‍റെ പിൻമാറ്റത്തിന് ഇതുമൊരു കാരണമായതായി വിലയിരുത്തപ്പെടുന്നു.

2009 ൽ എസ്പിഡി പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഗാബ്രിയേൽ പാർട്ടിയുടെ അധ്യക്ഷസ്ഥാനവും ഒഴിയുകയാണ്. അതിനു ശേഷമുള്ള തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയെന്നു മാത്രമല്ല പാർട്ടി നന്നേ ശോഷിക്കുകയും ചെയ്തു. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാൻ താൻ പോരെന്ന ചിന്ത ഗാബ്രിയേലിനെ കഴിഞ്ഞ കുറെക്കാലമായി അലട്ടിയിരുന്നു. അതിനു പോംവഴിയെന്നോണമാണ് യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ് പദവിയിൽ നിന്ന് രാജിവയ്പിച്ച് മാർട്ടിൻ ഷുൾസിനെ പാർട്ടി അധ്യക്ഷനാക്കുന്നതും ചാൻസലർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതും.

അഭയാർഥി നയത്തിൽ തിരിച്ചടി നേരിട്ടെങ്കിലും മെർക്കലിന്‍റെ പാർട്ടിക്ക് എസ്പിഡിക്കുമേൽ വ്യക്തമായ ലീഡ് നേടാൻ സാധിക്കുമെന്നാണ് അഭിപ്രായ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഗബ്രിയേലിന്‍റെ ജനപ്രീതി ഷുൾസിന്േ‍റതിനെക്കാൾ കുറവാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ജർമനിയിൽ സെപ്റ്റംബർ 24 നാണ് പൊതുതെരഞ്ഞെടുപ്പ്, ചാൻസലർ ആംഗല മെർക്കൽ നാലാം തവണയും തെരഞ്ഞെടുപ്പിനു തയാറാവുന്പോൾ കറകളഞ്ഞ സോഷ്യലിസ്റ്റുകാരനായ മാർട്ടിൻ ഷുൾസിനെ രംഗത്ത് ഇറക്കി അധികാരം പിടിക്കാമെന്നാണ് ഗബ്രിയേലിന്‍റെ കണക്കുകൂട്ടൽ. ജർമൻ വാരികയായ സ്റ്റേണിനു നൽകിയ അഭിമുഖത്തിലൂടെയാണ് ഗാബ്രിയേൽ ഇക്കാര്യങ്ങളൊക്കെയും പുറത്ത് വിട്ടത്. ജയിക്കാൻ കൂടുതൽ സാധ്യതയുള്ള ഷൂൾസിനെ മത്സരിപ്പിക്കുക എന്നത് പാർട്ടി ചെയർമാൻ എന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വമാണെന്നും ഗബ്രിയേൽ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.

തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അടുത്തിടെ നടന്ന അഭിപ്രായ സർവേകളിൽ ഗാബ്രിയേലിന് 20 ശതമാനത്തിനു താഴെയാണ് പിന്തുണ ലഭിച്ചത്. എന്നാൽ ഷുൾസിന്‍റെ ജനപിന്തുണ 58 ശതമാനത്തിൽ എത്തി നിൽക്കുകയാണ്. മെർക്കലിന് ജനപിന്തുണ 50 ശതമാനത്തോളം മാത്രമാണ് നിലവിലുള്ളത്. എങ്കിലും മെർക്കലും ഷുൾസും തമ്മിൽ നേരിട്ടൊരു അങ്കം കുറിക്കുന്പോൾ ഇതിനു മാറ്റം വരുമെന്നാണ് മെർക്കൽ ക്യാന്പിന്‍റെ വിശ്വാസം. പക്ഷെ സോഷ്യലിസ്റ്റുകൾക്ക് തന്നെ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറി ഭരിക്കാനാവുമെന്ന പ്രതീക്ഷയും ഒട്ടുമില്ല.

നിലവിലെ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റൈമയർ ഫെബ്രുവരിയിൽ ജർമനിയുടെ പ്രസിഡന്‍റാവുന്പോൾ ആ ഒഴിവിൽ ഗാബ്രിയേൽ ഉപചാൻസലർ സ്ഥാനം തുടരുന്നതിനൊപ്പം ജർമൻ വിദേശകാര്യ മന്ത്രിസ്ഥാനവും വഹിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ