• Logo

Allied Publications

Europe
ബ്രെക്സിറ്റ് പാർലമെന്‍റിന്‍റെ അനുമതി വേണം: സുപ്രീംകോടതി
Share
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ ഹിതപരിശോധനയിലൂടെ ബ്രിട്ടൻ കാണിച്ച തിടുക്കം ഇപ്പോൾ കോടതി വിധിയിലൂടെ ബ്രിട്ടനും സർക്കാരിനും പുതിയ തലവേദന സൃഷ്ടിച്ചു.

ബ്രെക്സിറ്റ് നടപടികൾ നടപ്പിലാക്കണമെങ്കിൽ പാർലമെന്‍റിന്‍റെ അനുമതി കൂടി സർക്കാർ തേടണമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി വിധിച്ചു. അതായത് നടപടിക്രമങ്ങൾ അനുസരിച്ച് പാർലമെന്‍റിൽ വോട്ടെടുപ്പ് നടത്തിവേണം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുവാനെന്ന് കോടതിയുടെ വിധിന്യായത്തിൽ പറഞ്ഞു.

ബ്രെക്സിറ്റ് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നടത്തിയ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പൂർണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായകമായ വിധി. ആകെയുള്ള 11 ജഡ്ജിമാരിൽ മൂന്നുപേർ മാത്രമാണ് വിധിയോടു വിയോജിപ്പു പ്രകടിപ്പിച്ചത്. പാർലമെന്‍റിൽ വോട്ടെടുപ്പു നടത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ബ്രെക്സിറ്റ് അനുകൂലികൾ കോടതിയിൽ വാദിച്ചെങ്കിലും വിലപ്പോയില്ല. സുപ്രീംകോടതി വിധി പ്രധാനമന്ത്രി തെരേസ മേക്കും കനത്ത തിരിച്ചടിയായി.

650 അംഗങ്ങളാണ് ബ്രിട്ടീഷ് പാർലമെന്‍റിലുള്ളത്. ഭരണകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിക്ക് 329 ഉം ലേബർ പാർട്ടിന് 229 അംഗങ്ങളുമാണുള്ളത്. ബിസിനസുകാരിയും സാമൂഹ്യപ്രവർത്തകയുമായ ജീന മില്ലറാണ് ബ്രെക്സിറ്റ് വിരുദ്ധ സംഘടനകളുടെ സഹായത്തോടെ സർക്കാരിനെതിരെ ആഞ്ഞടിച്ചതും ഒടുവിൽ സർക്കാരിനെ മുട്ടുകുത്തിച്ചതും.

ലിസ്ബൻ ഉടന്പടിയിലെ ആർട്ടിക്കിൾ 50 അനുസരിച്ചാണ് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തുവരാനുള്ള വഴികൾ നടത്താൻ പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്. ഇത് മാർച്ച് 31 നു മുന്പ് ആരംഭിക്കുമെന്നും മേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്ക് പാർലമെന്‍റ് അംഗങ്ങളുടെ വോട്ടെടുപ്പിനു മുന്പ് ഇക്കാര്യവുമായി മുന്നോട്ടുപോകാനാവില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.