• Logo

Allied Publications

Europe
സ്ലോവാക്യയിൽ വേൾഡ് മലയാളി ഫെഡറേഷനു പുതിയ പ്രൊവിൻസ്
Share
ബ്രാറ്റിസ്ലാവ: മലയാളി പ്രവാസികളുടെ ഇടയിൽ സഹവർത്തിത്വത്തിന്റെ സന്ദേശം വിളിച്ചറിയിച്ച് രൂപംകൊണ്ട വേൾഡ് മലയാളി ഫെഡറേഷന് മധ്യയൂറോപ്പിലെ സ്ലോവാക്യയിൽ പുതിയ പ്രൊവിൻസ് നിലവിൽ വന്നു. ഇത് ആദ്യമാണ് ഒരു ആഗോള സംഘടന സ്ലോവാക്യയിലെ മലയാളികളെ ഒരേ കുടകീഴിൽ അണിനിരത്തുന്നത്.

ബ്രാറ്റിസ്ലാവയിൽ നടന്ന ആദ്യ യോഗത്തിൽ ഇന്ത്യയുടെ സാംസ്കാരിക അംബാസിഡർ എന്ന് സ്ലോവാക്യയിൽ അറിയപ്പെടുന്ന വനിത വിയര വോയിജിത്കോവ പുതിയ പ്രൊവിൻസ് ഉത്ഘാടനം ചെയ്തു. സംഘടനയുടെ ഘടനയെക്കുറിച്ചും, സഹാനുഭൂതിയിലും, സഹവർത്തിത്വത്തിലും ഒന്നായി നിന്നുകൊണ്ട് പ്രവാസിമലയാളി സമൂഹത്തിൽ ശ്കതമായ ഒരു ഗ്ലോബൽ നെറ്റ്വർക്ക് വളർത്തിയെടുക്കേണ്ടതിനെപ്പറ്റിയും, ഡബ്ള്യു.എം.എഫ് എങ്ങനെയാണ് ഈ കാര്യത്തിൽ മാതൃകയായി മാറുന്നതിനെക്കുറിച്ചും ഗ്ലോബൽ കോർഡിനേറ്റർ പ്രിൻസ് പള്ളികുന്നേൽ സംസാരിച്ചു.



ഫാ. ജോണി ജോർജ് അമ്പാട്ട് (രക്ഷാധികാരി), ഡോ. റോബിൻ രാജു (പ്രസിഡന്റ്), അവിനാശ് വിജയകുമാർ (സെക്രട്ടറി), മനോജ് കുമാർ സുരേന്ദ്രൻ നായർ, അശ്വതി മനോജ് കുമാർ (വൈസ് പ്രെസിഡന്റുമാർ), മനോജ് കുമാർ നാഗേന്ദ്രൻ നായർ, ജിബി പോൾ ആറ്റുപുറം (ജോയിന്റ് സെക്രട്ടറിമാർ), ലിബിൻ പി. മോഹനൻ (ട്രഷറർ), സനൽ വർഗീസ് (ആർട്സ് ക്ലബ് സെക്രട്ടറി), രാഹുൽ പീതാംബരൻ (സ്പോർട്സ് ക്ലബ്) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു.

റെജി ആന്റണി, വിഷ്ണു രവി, അഭിലാഷ് സതികുമാർ, ഷമീർ ഷിഹാബുദീൻ, ജയദീഷ് മുരളീധരൻ, ഷിജി ജിബി പോൾ, സേതുമോൾ അവിനാശ്, നിത്യ രാഹുൽ, ഷിജു, റിയാസ്, അരുൺ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നിയമിച്ചു. സ്ലോവാക്യയിൽ ചിതറിക്കിടക്കുന്ന മലയാളികളെ ഒന്നിപ്പിക്കാനും സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ ഇടപെടലുകൾ നടത്താനുമുള്ള ശ്രമങ്ങളാണ് സംഘടന ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്