• Logo

Allied Publications

Europe
തമിഴ്നാട്ടിലേക്ക് അയച്ച സ്വിസ് ജേഴ്സി പശുക്കളെ ഓർത്തു സ്വിറ്റ്സർലൻഡിൽ ആശങ്ക
Share
സൂറിച്ച്: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രശ്നങ്ങൾക്കിടയിലേക്ക് എത്തിയ 60 സ്വിസ് പശുക്കളെക്കുറിച്ച് ഓർത്തു സ്വിറ്റ്സർലന്‍റുകാർ ആശങ്കയിലാണ്. ഖത്തർ എയർവെയ്സ് വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് 10 തടി കൂടുകളിലായി 60 ജേഴ്സി പശുക്കൾ സ്വിറ്റ്സർലൻഡിൽ നിന്നും ചെന്നൈയിൽ പറന്നിറങ്ങിയത്. ജെല്ലിക്കെട്ട് പ്രശ്നം പുകഞ്ഞു നിൽക്കുന്ന തമിഴ്നാട്ടിൽ, വിദേശ ബ്രീഡിലുള്ള പശുക്കളെ ഇപ്പോൾ കൈയിൽ കിട്ടിയാൽ വച്ചേക്കില്ലെന്നാണ് മാന്യമായ ഗോ സംസ്കാരം കൊണ്ടുനടക്കുന്ന സ്വിറ്റ്സർലൻഡുകാരുടെ ഭയം.

കേന്ദ്ര ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ടുമെന്‍റിന്‍റെ കാറ്റിൽ ബ്രീഡിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായി ജേഴ്സി, സ്വിസ് ബ്രൗണ്‍, ഹോളെൻസ്റ്റെയ്ൻ വിഭാഗത്തിൽപ്പെടുന്ന 1040 കന്നുകാലികളെയാണ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 500 എണ്ണം ബംഗാളിനും 540 എണ്ണം തമിഴ്നാടിനുമാണ്. ഇതിൽ ആദ്യ 60 ജേഴ്സി പശുക്കളാണ് ചെന്നൈയിൽ എത്തിയത്.

ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കങ്കായം ബ്രീഡിലുള്ള കാളകൾ വംശനാശ ഭീഷണിയിലാണ്. 10 വർഷങ്ങൾക്ക് മുന്പ് നൂറോളം കാളകൾ ഉണ്ടായിരുന്നിടത്തു തമിഴ്നാട്ടിൽ ഇപ്പോൾ ആകെ അവശേഷിക്കുന്നത് 40 ഓളം കങ്കായം കാളകളാണ്. തനത് കാലിവംശങ്ങളെ മനഃപൂർവം നശിപ്പിച്ചു ജെല്ലിക്കെട്ട് ഇല്ലാതാക്കാനാണ് വിദേശത്തുനിന്നും പശുക്കളെ സർക്കാർ ഇറക്കുമതി ചെയ്യുന്നതെന്ന പ്രമുഖ തമിഴ് നടി ഖുശ്ബുവിന്‍റെ വാക്കുകളാണ് സ്വിസ് മാധ്യമങ്ങൾ എടുത്തുകാട്ടുന്നത്.

പശുക്കളെ ആദരിക്കാൻ ഗ്രാമങ്ങൾ തോറും സൗന്ദര്യ മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഒരു ഫാമിൽ നിന്നും അടുത്ത ഫാമിലേക്കു കാലിക്കൂട്ടങ്ങൾ റോഡ് മുറിച്ചു കടക്കുന്പോൾ വാഹനങ്ങൾ ഒതുക്കി ക്ഷമയോടെ കാത്തു നിൽക്കുന്ന ഗോക്കളെ ഒരു വികാരമായി കാണുന്ന സ്വിറ്റ്സർലൻഡുകാർ, ഇവിടെ നിന്നും തമിഴ്നാടിനു പോയ 60 ജേഴ്സി പശുക്കളുടെ ഭാവിൽ എന്തായാലും ഇപ്പോൾ നല്ല ആകാംക്ഷയിലാണ്.

റിപ്പോർട്ട്: ടിജി മറ്റം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.