• Logo

Allied Publications

Europe
ബി ആൻഡ് ബി ക്രിയേഷൻസുമായി യുകെ മലയാളികൾ
Share
ലണ്ടൻ: യുകെയിൽ പുതു തലമുറ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് മോഡലിംഗ്. എന്നാൽ ഈ രംഗത്തേക്ക് കടന്നു വരുവാനുള്ള മാർഗം പലർക്കും എളുപ്പമല്ല. പ്രഫഷണൽ രീതിയിൽ ഒരു പോർട്ട് ഫോളിയോ ഉണ്ടാക്കാൻ പോലും വലിയ തുക ചെലവാക്കേണ്ടി വരും. അഞ്ഞൂറോ ആയിരമോ പൗണ്ട് മുടക്കിയാലും നല്ല രീതിയിൽ ഒരു പോർട്ട് ഫോളിയോ ഉണ്ടാക്കാൻ യുകെയിൽ സാധാരണക്കാരന് സാധിക്കാതെ വരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ കഴിവ് തെളിയിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ പ്രഫഷണൽ പോർട്ട് ഫോളിയോ ഉണ്ടാക്കിയെടുക്കുവാനുള്ള ഒരു സംവിധാനം ഉണ്ടാക്കണമെന്ന ആശയം ഉണ്ടായത്.

ബി ആൻഡ് ബി ക്രിയേഷൻസിലൂടെ ഫോട്ടോ ഗ്രാഫിയിലും വീഡിയോ രംഗത്തും പ്രവർത്തിക്കുന്ന യുകെ മലയാളികളെ കോർത്തിണക്കി കുറഞ്ഞ ചെലവിൽ പ്രഫഷണൽ രീതിയിൽ പോർട്ട് ഫോളിയോ ചെയ്തു കൊടുക്കുവാൻ ഒരുങ്ങുകയാണ് കനേഷ്യസ് അത്തിപ്പൊഴിയിൽ. ആദ്യ സിനിമയിലൂടെ നേടിയ ആത്മ വിശ്വാസത്തിന്റെ ബലത്തിൽ ഈ മേഖലയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ പരസ്യ നിർമാണം, വീഡിയോ ഗ്രാഫി, ആൽബം സോംഗ്സ്, ഷോർട്ട് ഫിലിം മുഖ്യാ ധാര സിനിമ മുതലായ എല്ലാ മേഖലകളിലും യുകെ മലയാളികൾക്കുവേണ്ട സേവനം നൽകുവാൻ മുന്നിട്ടു ഇറങ്ങുകയാണ്. സംഗീത ആൽബം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഷോർട്ട് ഫിലിമുകൾ നിർമിക്കുവാനും അഭിനയിക്കുവാനും ആഗ്രഹിക്കുന്നവർക്കും ഇതിലൂടെ അവസരം ഒരുങ്ങും.

ആദ്യഘട്ടം റോസ് ഡിജിറ്റൽ വിഷൻ യുകെയുടെ ജിസ് മോൻ പോളും മീഡിയ നെറ്റ് യുകെ വെൽസ് ചാക്കോയും ബി ആൻഡ് ബി ക്രീയേഷൻസുമായും ചേർന്ന് പ്രവർത്തിക്കും. പിന്നീട് വിപുലമായ രീതിയിൽ മുന്നോട്ടു പോകുവാനാണ് അണിയറ പ്രേവർത്തകരുടെ നീക്കം. പുതിയ സംരംഭത്തിന് യുകെ മലയാളികളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ബി ആൻഡ് ബി ക്രീയേഷൻസിനുവേണ്ടി കനേഷ്യസ് അത്തിപ്പൊഴിയിൽ അറിയിച്ചു.

വിവരങ്ങൾക്ക്: https://www.facebook.com/BBCreationsUK1902504046647362/

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്