• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ ഭാരതീയ കലോത്സവം സമാപിച്ചു
Share
സൂറിച്ച് : സ്വിസിലെ കലാ സാംസ്കാരിക സഘടനയായ ഭാരതീയ കലാലയത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും സംഘടിപ്പിച്ചുവരുന്ന ഭാരതീയ കലോത്സവം സൂറിച്ചിലെ ഊസ്റ്ററിൽ ജനുവരി ഏഴാം തിയതി കൗമാര കലയുടെ കേളികൊട്ടുണർത്തി രാഗഭാവ താളലയങ്ങളും കരചര ചലനങ്ങളും ആസ്വാദനത്തിനു പുതിയ ഊടും പാവും നെയ്ത് നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ വർണപൊലിമ തീർത്ത് തിരശീല വീണു.

വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കും വികസനത്തിനും പാഠ്യ വിഷയങ്ങൾക്കു പുറമെ പാഠ്യേതര മേഖലയിലും ഊന്നൽ നൽകുന്നതിനുവേണ്ടി സംഘടിപ്പിച്ച കലാമത്സരങ്ങൾ രാവിലെ ഒൻപതിനു ആരംഭിച്ചു . ചിത്രരചന, സോളോസോംഗ്, സിനിമാറ്റിക് ഡാൻസ് എന്നിവയിലാണ് പ്രധാനമായും മത്സരങ്ങൾ നടന്നത് . സ്വിസിലെ രണ്ടാം തലമുറയിലെ കുരുന്നു പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കുകയും ട്രോഫികൾ കരസ്‌ഥമാക്കുകയും ചെയ്തു. മൽസര ഇനങ്ങൾ പരിചയസമ്പന്നരായ വിധികർത്താക്കളുടെ മേൽനോട്ടത്തിൽ നടന്നു. വിധി കർത്താക്കൾക്കു കലാലയം മൊമെന്റോ നല്കി ആദരിച്ചു.

ഇളം തലമുറയിലെ വളർന്നുവരുന്ന ഗായകരായ സ്നേഹ പറയനിലവും സാന്ദ്ര മുക്കോതറയിലും ,ബ്രെൻഡൻ തുരുത്തിപ്പള്ളിയും ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോട് കൂടി വൈകിട്ട് നാലിനു പൊതുയോഗം ആരംഭിച്ചു. കലാലയം ചെയർപേഴ്സൺ നാൻസി അരീക്കലിനുവേണ്ടി വൈസ് ചെയർമാൻ ജോർജ് നമ്പുശേരി അഥിതികൾക്ക് സ്വാഗതമേകി. സ്വാഗത പ്രസംഗത്തിൽ കലാലയം എന്ന പ്രസ്‌ഥാനത്തിന്റെ മികവിനെ പറ്റിയും മലയാളി സമൂഹം ഒറ്റ കൂട്ടായ്മയായി വളർന്ന് ഈ പ്രവാസ ജീവിതത്തിൽ തങ്ങളുടെ പാരമ്പര്യത്തേയും സംസ്കാരത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റി അദ്ദേഹം ഉദ്ബോധിപ്പിച്ചു. തുടർന്നു കലോത്സവത്തിന്റെ ഉദ്ഘാടനം ഉസ്റ്റർ സ്റ്റേറ്റ് പ്രസിഡന്റ് വെർണർ എഗ്ലി, പ്രശസ്ത കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയും, മറ്റു സംഘടനാഭാരവാഹികളും ചേർന്നു ഭദ്രദീപം കൊളുത്തിയതോടെ അവേശത്തിമിർപ്പിന്റെ അലയടികളുയർന്നു. തുടർന്നു സെക്രടറി റീന മണവാളൻ നന്ദി അർപ്പിച്ചു .

സംശുദ്ധ മലയാളത്തിന്റെ സൗന്ദര്യത്തെ മുഴുവൻ ആവാഹിച്ചെടുത്ത അവതരണ ശൈലിയുമായി ബെൻസൻ പഴയാറ്റിലും ,രസ്മി പറശേരിയും പ്രോഗ്രാമുകൾ മോഡറേറ്റ് ചെയ്തു .
തുടർന്നു കലയുടെ അത്ഭുത ലോകത്തിന്റെ വാതിൽ തുറന്നു കൊണ്ട് ,കൾചറൽ പ്രോഗ്രാമിന് തുടക്കമായി .അളവറ്റ അമ്മയുടെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും അറിയിച്ചുകൊണ്ട് ലോകത്തിലെ എല്ലാ അമ്മമാർക്കും സമർപ്പിച്ചുകൊണ്ട് ‘സർവം സഹയാം അമ്മ’ എന്ന ഓപ്പണിങ് പ്രോഗ്രാം അരങ്ങിലെത്തി . വീഡിയോ പ്രെസൻറ്റേഷനോട് കൂടി ആരംഭിച്ച പ്രോഗ്രാമിൽ ഏതാണ്ട് അൻപതോളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു .ഡാൻസ് കോർഡിനേറ്റേഴ്സ് ആയ സ്വിസിലെ അതുല്ല്യ ഗായികയായ മിനി മൂഞ്ഞെലിയുടേയും,സൂസൻ പറയാനിലത്തിന്റെയും ഭാവനയിൽ വിരിഞ്ഞ പ്രോഗ്രാമിനു നയന അരീക്കൽ കൊറിയോഗ്രാഫി ചെയ്തു .

‘അമ്മ’ എന്ന വാക്ക് ഒരു പിഞ്ചു പൈതലിെൻറ നാവിൽ ആദ്യം വിരിയുന്ന പുണ്യ നാമം! ...പഴയ തലമുറയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ജീവിത സാഹചര്യങ്ങൾ ഇന്നത്തെ തലമുറ കൈവരിച്ചിരിക്കുന്നു. പക്ഷേ എവിടെയൊക്കെയോ ഒരു നഷ്‌ടബോധം അനുഭവപ്പെടുന്നു. മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനവും പരിഷ്ക്കാരത്തിെൻറ കുത്തൊഴുക്കിൽ കൈമോശം വരുമ്പോൾ മാതാപിതാക്കളെ ദൈവതുല്യം കരുതിയ ഒരുകാലമുണ്ടായിരുന്നു, അമ്മ സർവം സഹയാണ്. സ്വന്തം രക്‌തം ഊറ്റിക്കൊടുത്ത്, സുഖകരമായ ഉദരശയ്യയിൽ മൃദുമെത്തയിൽ പത്തുമാസം ചുമന്ന് വേദനയോടെ പ്രസവിച്ച് പാലൂട്ടി വളർത്തി, ജീവിത സുഖങ്ങൾ കുഞ്ഞിനു വേണ്ടി ത്യജിച്ച് ജീവിക്കുന്ന അമ്മയ്ക്ക് എത്രമാത്രം സ്നേഹവും കരുതലും കുഞ്ഞുങ്ങൾ നൽകേണ്ടതാണന്നും ’അമ്മ’ എന്നാൽ ’അ’ ആദ്യത്തേത്. ‘മ്മ’ എന്നാൽ എെൻറ എന്നും അർത്ഥം ആണെന്നും പുതുതലമുറയെ ഓർമ്മിപ്പിക്കുന്നതായിരുന്നു കലാലയം ഈ വർഷം അവതരിപ്പിച്ച ഓപ്പണിങ് പ്രോഗ്രാം.
തുടർന്ന് സ്വിസ്സ് മലയാളികളുടെ കാതിനും മനസ്സിനും കുളിരേകികൊണ്ട് മലയാളികളുടെ മനസിൽ സംഗീതത്തിൻറെ നിലാവു പരത്തികൊണ്ട് പ്രശസ്ത കീ ബോർഡ് മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസി രംഗപ്രവേശം ചെയ്തു. സംഗീതത്തിന്റെ പുത്തൻ മേഖലകളിലേക്ക് ആസ്വാദകരെ കൈപിടിച്ചുയർത്തുകയായിരുന്നു സ്റീഫൻ ദേവസിയും സംഘവും. കൈവിരലുകളിൽ വിരിഞ്ഞ ഓരോ ഗാനത്തിനും സദസ്സ് ജനിച്ച മണ്ണിന്റെ സംസ്കാരത്തെയും ,ഐക്ക്യത്തെയും ഒരു നിമിഷം ഓർക്കാതിരിന്നിട്ടുണ്ടാവില്ല . പിന്നീട് പാട്ടിന്റെ വഴികളിൽ പ്രതീക്ഷയുടെ പുതുശബ്ദവുമായി കാവ്യ ഗാനം ആലപിക്കുകയും തുടർന്നു പ്രശസ്ത ഗായകൻ ശ്യാമ പ്രസാദ് പഴയതും പുതിയതുമായ ഗാനങ്ങൾ സ്വിസ് മലയാളികൾക്കായി ആലപിച്ചപ്പോൾ സദസ്സ് ഒരുമിച്ചു കരഖോഷം മുഴക്കി.

നാടൻ ഭക്ഷണങ്ങളുടെ ഫുഡ് കൗണ്ടർ കലാലയത്തിന്റെ അംഗങ്ങൾ ഒരുക്കിയിരുന്നു. കലോൽസവത്തിനു തിരി തെളിഞ്ഞപ്പോൾ പ്രവാസി മലയാളികളുടെ വിജയഗാഥയുടെ പുതിയ ചരിത്രം ഒന്നു കൂടി എഴുതപെട്ടന്നു പ്രോഗ്രാം കോ ഓർഡിനെറ്റർ മേഴ്സി പറശേരി അഭിപ്രായപെട്ടു .കലോത്സവം ഒരു വൻവിജയമാക്കാൻ സഹായിച്ച സ്വിസിലെ എല്ലാ മലയാളീ സമൂഹത്തിനും മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കും കൂടാതെ വിവിധ കമ്മിറ്റികൾക്ക് നേത്രത്വം കൊടുത്ത എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. മലയാളത്തനിമ വിളിച്ചോതി ആർഷഭാരത–ആംഗലേയ സംസ്കാര സമന്വയത്തിന്റെ വേദിയായി കലോത്സവത്തിന്റെ കലാപരിപാടികൾക്കുശേഷം ദേശീയ ഗാനത്തോടെ തിരശീല വീണു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്