• Logo

Allied Publications

Europe
യുകെകെസിഎ സ്വാൻസിയ യൂണിറ്റ് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നടത്തി
Share
ലണ്ടൻ: സ്വാൻസിയ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസും പുതുവത്സരാഘോഷവും വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 15ന് നടന്ന പൊതുസമ്മേളനത്തിൽ എസ്കെസിഎ പ്രസിഡന്റ് തങ്കച്ചൻ കനകാലയം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജോ ജോയി റിപ്പോർട്ടും ട്രഷറർ സജി ജോൺ വരവുചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ കെസിവൈഎൽ ഡയറക്ടർമാരായി ബൈജു ജേക്കബിനെ പുരുഷ വിഭാഗം ഡയറക്ടറായും ജോർഷിയ സജി വനിതാവിഭാഗം ഡയറക്ടറായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി മാനുവൽ സജി (പ്രസിഡന്റ്), ഡിയോൻ പീറ്റർ (സെക്രട്ടറി), ജ്യോത്സന ജിജോ (സെക്രട്ടറി), ജോയൽ ബൈജു (ജോയിന്റ് സെക്രട്ടറി), ജോഷ് ബൈജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിൽ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

തുടർന്ന് സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ സ്പിരിച്വൽ ഡയറക്ടർ ഫാ. സജി അപ്പോഴിപറമ്പിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുതിർന്നവരുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ജോയിന്റ് ട്രഷറർ സജിമോൻ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് സജി മലയാമുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ സമാപിച്ചു. ജിജി ഫിലിപ്പ്, സുജമോൺ മോനി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.