• Logo

Allied Publications

Europe
കെസിഎഎം ക്രിസ്മസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
Share
ലണ്ടൻ: മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ പ്രസ്‌ഥാനമായ കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ (കെസിഎഎം) ക്രിസ്മസ് പുതുവത്സര ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് അസോസിയേഷൻ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ജപമാല സമർപ്പണത്തോടെ ആരംഭിച്ച പരിപാടികൾ തുടർന്ന് ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. കെസിഎഎം ഗായക സംഘം വിശുദ്ധ ബലിയെ ഭക്‌തിസാന്ദ്രമാക്കി.

തുടർന്നു നടന്ന പൊതുസമ്മേളനം റവ.ഡോ. ലോനപ്പൻ അരങ്ങാേൾരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയ്സൻ ജോബ് അധ്യക്ഷത വഹിച്ചു. സിബി മാത്യു പ്രസംഗിച്ചു. വൈദികരായ ഫാ. ജിൻസൻ മുട്ടത്തുകുന്നൽ, സീറോ മലങ്കര ചാപ്ലിൻ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. ലോകത്തിലെ സന്തോഷമല്ല, മറിച്ച് ക്രിസ്തുവിന്റെ പാതയായ ക്ലേശത്തിന്റെയും സഹനത്തിന്റെയും പാത പിന്തുടർന്ന് മറ്റുള്ളവർക്ക് മാത്യകയായി മുന്നേറുവാൻ ഫാ. ജിൻസൻ ആഹ്വാനം ചെയ്തു. സാന്താക്ലോസ് വേദിയിലെത്തി കുട്ടികൾക്ക് മിഠായിയും കളിപ്പാട്ടങ്ങളും സമ്മാനിച്ചു.

അവയവദാനത്തിലൂടെ യുകെ മലയാളികളുടെ പ്രിയങ്കരനായ യുകെയിലെ ആദ്യത്തെ മലയാളി കത്തോലിക്കാ വൈദികനായ ഫാ. ജിൻസന് കെസിഎഎം കുടുംബത്തിന്റെ ഉപഹാരം പ്രസിഡന്റ് ജയ്സൻ ജോബ് സമ്മാനിച്ചു. വിവാഹ ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ മുൻ പ്രസിഡന്റ് ജോസ് ജോർജ്– ഗ്രേസി ജോർജ്, തോമസ് സേവ്യർ – മോളി തോമസ് എന്നിവർക്ക് ഉപഹാരം നല്കി. ജിസിഎസ്സി പരീക്ഷയിൽ മികച്ച വിജയം കരസ്‌ഥമാക്കിയ ക്രിസ്പിൻ ആന്റണി, അനേഖ അലക്സ്, ഏയ്ഞ്ചല സജി, ജോയൽ ജോസ് തുടങ്ങിയവർക്കും അസോസിയേഷന്റെ സ്പോർട്സ് മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

തുടർന്ന് കലാസന്ധ്യ അരങ്ങേറി. ജോബി, നേഹ നോയൽ, അഭിഷേക് അലക്സ് എന്നിവർ അവതാരകരായിരുന്നു. റാഫിൾ ടിക്കറ്റിലെ ഒന്നാം സമ്മാനമായ സാംസങ്ങ് ടാബ് ലറ്റിന് ജെയ്സൻ മേച്ചേരി അർഹനായി. കിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു. സെക്രട്ടറി ജിനോ ജോസഫ്, ടിങ്കിൾ ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.