• Logo

Allied Publications

Europe
ഭീകരരാകാൻ സാധ്യതയുള്ളവരെ ജർമനി ടാഗ് ധരിപ്പിക്കും
Share
ബർലിൻ: ഭാവിയിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ സാധ്യതയുള്ളവരെ ഇലകട്രോണിക് ടാഗ് ധരിപ്പിക്കാനുള്ള നിയമ നിർമാണത്തിന് ജർമനി തയാറെടുക്കുന്നു. ബർലിൻ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് നടപടി.

ഒരു കുറ്റകൃത്യത്തിനും ശിക്ഷിക്കപ്പെടാത്തവരെ പോലും ഇത്തരത്തിൽ ടാഗ് ധരിപ്പിക്കാൻ നിയമം വ്യവസ്‌ഥ ചെയ്യും. ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി അനീസ് അംമ്രി ഭീകര ബന്ധമുള്ളയാളാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നിട്ടും ഇയാൾക്കെതിരേ ഫലപ്രദമായ മുന്നറിയിപ്പുകളൊന്നും സ്വീകരിക്കാൻ പോലീസിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ രീതി ആവിഷ്കരിക്കുന്നതു സംബന്ധിച്ച് പോലീസ് മേധാവികളുമായി നീതിന്യായ മന്ത്രി ഹെയ്കോ മാസ് ചർച്ച നടത്തിവരുകയാണ്.

ഇത്തരത്തിൽ സംശയിക്കപ്പെടുന്നവർ വിദേശ അഭയാർഥികളാണെങ്കിൽ, അവരുടെ യഥാർഥ രാജ്യം അവരെ സ്വീകരിക്കുന്ന പക്ഷം, വിചാരണ കൂടാതെ തടവിലാക്കാനും വ്യവസ്‌ഥ ചെയ്യുന്നത് ആലോചിക്കുന്നു. ജർമനിയിൽ ഇപ്പോൾ അപകടകാരികളായ 600 പേരോളം ശിക്ഷിപ്പെടാതെ കഴിയുന്നു എന്നാണ് കണക്ക്. നിലവിൽ, ശിക്ഷിക്കപ്പെട്ടവരെ ജാമ്യത്തിൽ വിടുമ്പോൾ മാത്രമേ ഇലകട്രോണിക് ടാഗ് ധരിപ്പിക്കാൻ വ്യവസ്‌ഥയുള്ളൂ.

ഇതിനിടെ, അഭയാർഥിത്വം നിഷേധിക്കപ്പെടുന്ന വിദേശികളെ എത്രയും വേഗം നാടുകടത്തുമെന്ന് ചാൻസലർ ആംഗല മെർക്കലും വ്യക്‌തമാക്കിക്കഴിഞ്ഞു. അഭയാർഥികളെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാനും ജർമനി ആലോചിക്കുന്നു. എന്തായാലും നടപ്പു വർഷത്തിൽ ഭീകരാക്രമണത്തിനു തടയിടാനും ഭീകരരെ പിടികൂടാനും ജർമനി നിയമങ്ങൾ കടുപ്പിക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​