• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഹോട്ടലിന്റെ ദിവസ വാടക 14 ലക്ഷം രൂപ
Share
ഫ്രാങ്ക്ഫർട്ട്–മിലാൻ: ഒരു രാത്രി ഹോട്ടലിൽ അന്തിയുറങ്ങാൻ 14 ലക്ഷം രൂപ. ഇറ്റലിയിലെ മിലാനിലുള്ള ഇക്സെൽസീർ ഹോട്ടൽ ഗാലിയയിൽ ആണ് ഒരു ദിവസത്തെ ആഡംബര താമസത്തിന് ഇത്രയും തുക ഇടാക്കുന്നത്. ലോക ട്രാവൽ അവാർഡിന്റെ 2016 വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഹോട്ടൽ ആണ് മിലാൻ ഇക്സെൽസീർ.

തുടർച്ചയായ രണ്ടാം തവണയാണ് ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിനുള്ള പുരസ്കാരം ഇക്സെൽസീർ സ്വന്തമാക്കുന്നത്. ഇവിടുത്തെ ഏറ്റവും ഉയർന്ന സ്യൂട്ടായ ഗ്രാൻഡ് ലക്ഷ്വറി സ്യൂട്ടിൽ ഒരു ദിവസത്തിന് പതിനാല് ലക്ഷം രൂപയാണ് ഇടാക്കുന്നത്. ഇവിടുത്തെ സാധാരണ മുറിക്ക് ഒരു ദിവസത്തെ വാടക 17,000 രുപയാണ് ചാർജ്. സ്വകാര്യത ആവശ്യമുള്ള സന്ദർശകർക്ക് ലക്ഷ്വറി സ്യൂട്ടിൽ സ്വകാര്യ ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാല് മുറികൾ ആണ് ഒരു സ്യൂട്ടിൽ ഉള്ളത്, ഒരു സ്വകാര്യ മട്ടുപ്പാവ്, സ്വകാര്യ സ്പാ എന്നിവയുമുണ്ട്. ലക്ഷ്വറി സ്യൂട്ടായ കത്താറ സ്യൂട്ടിലെ ജാലകങ്ങൾ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഇറ്റാലിയൻ ശൈലിയിലുള്ള ഇന്റീരിയർ ഡിസൈനുകളാണ് ഹോട്ടലിൽ നിർമിച്ചിരിക്കുന്നത്. യോഗങ്ങൾ നടത്താനുള്ള കോൺഫറൻസ് മുറി, 10 മീറ്റർ തീൻമേശ എന്നീ സൗകര്യങ്ങളും ഹോട്ടലിലുണ്ട്. സ്യൂട്ട് പാക്കേജുകൾ ഉൾപ്പെടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. സ്യൂട്ടുകളിൽ രണ്ട് മട്ടുപ്പാവുകളും ഡൈനിംഗ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമെ സ്വകാര്യ സ്പാ, ടർക്കിഷ് ബാത്ത് എന്നീ സൗകര്യങ്ങളും ഉണ്ട്.

ഒരിക്കൽ തങ്ങളുടെ രാജകീയവിരുന്നു ആസ്വദിക്കുന്നവർക്ക് അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആയിരിക്കുമെന്നാണ് ഹോട്ടൽ അധികൃതർ അവകാശപ്പെടുന്നത്.

റിപ്പോർട്ട്: ജോർജ് ജോൺ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ