• Logo

Allied Publications

Europe
സ്വിസിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാർ ഫോക്സ്വാഗൺ ഗോൾഫ്
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ പോയ വർഷം ഏറ്റവുമധികം വിൽക്കപ്പെട്ട കാർ ഫോക്സ്വാഗൻ ഗോൾഫാണ്. 11,988 പേരാണ് 2016 ൽ ഗോൾഫ് സ്വന്തമാക്കിയത്. 11,721 എണ്ണം വിറ്റുപോയ സ്കോഡ ഒക്ടാവിയയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഇവ രണ്ടും കഴിഞ്ഞാൽ മറ്റു കാറുകൾ വില്പനയിൽ ബഹുദൂരം പിന്നിലാണെന്ന് ഓട്ടോ ഷ്വായ്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ആദ്യ 10 സ്‌ഥാനങ്ങളിൽ അഞ്ചു മോഡലുകളുമായി ഫോക്സ്വാഗൺ ആണ് മുന്നിൽ. പോളോ (6516), ടിഗ്വാൻ (6434), ടൂറാൻ (4286), പസാറ്റ് (3778) എന്നിവ യഥാക്രമം മൂന്ന്, നാല്, എഴ്, 10 സ്‌ഥാനങ്ങളിലെത്തി.

മെഴ്സിഡസ് ബെൻസ് സി ക്ലാസ് (4542), ബിഎംഡബ്ല്യൂടു (4342) എന്നീ മോഡലുകളാണ് അഞ്ചും ആറും സ്‌ഥാനത്താണ്. ഓഡി എ3 (4092), സ്കോഡ ഫാബിയ (3928) മോഡലുകൾ വില്പനയിൽ എട്ടും ഒമ്പതും സ്‌ഥാനങ്ങളും നേടി. വിവിധ കാർ നിർമാതാക്കൾ സ്വിസിലേക്കുവേണ്ടി മാത്രം നിർമിച്ചു അവരുടെ അംഗീകൃത ഷോറൂമുകളിൽ വഴി നടന്ന വിൽപ്പനയെ മാത്രം അടിസ്‌ഥാനമാക്കിയാണ് ലിസ്റ്റ് തയാറാക്കിയതെന്ന് ഓട്ടോ ഷ്വായ്സ് വ്യക്‌തമാക്കി. യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്കായി നിർമിച്ച്, കുറഞ്ഞ വിലയിൽ സ്വിസിൽ പാരലൽ ഇറക്കുമതി നടത്തി വിറ്റ പുതിയ കാറുകൾ ലിസ്റ്റിൽ ഉൾപ്പെടുന്നില്ല.

സ്വിസിൽ പോയ വർഷം അപ്പർ മിഡിൽ ക്ലാസ് സെഗ്മെന്റിൽ 10.2 ശതമാനത്തിന്റെ അധിക വില്പന നടന്നപ്പോൾ, മൈക്രോ കാറുകളുടെ വില്പനയിൽ 17.6 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. സ്മോൾ 12.6, അപ്പർ 6.8, ലക്ഷ്വറി 9 .7 എന്നിങ്ങനെ മറ്റു ക്ലാസുകളിലും വില്പന പുറകോട്ടു പോയി. 1.8 ശതമാനം കുറവ് വില്പന നേരിട്ട ബോട്ടം മിഡിൽക്ലാസ് സെഗ്മെന്റാണ് ഇതിനിടയിൽ പിടിച്ചു നിന്നത്.

റിപ്പോർട്ട്: ടിജി മറ്റം

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.