• Logo

Allied Publications

Europe
രണ്ടാംശനിയാഴ്ച കൺവൻഷനിൽ കുട്ടികളുടെ ബൈബിൾ നാടകം
Share
ബർമിംഗ്ഹാം: നവ സുവിശേഷവത്കരണ രംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച യൂണിവേഴ്സൽ കാത്തലിക് ബൈബിൾ കൺവൻഷൻ 14 ന് ബർമിംഗ്ഹാം ബഥേൽ സെന്ററിൽ നടക്കും.

സുവിശേഷവത്കരണത്തിന്റെ നൂതനാശയങ്ങളുമായി സാൽഫോഡ് രൂപത ബിഷപ്പും വചനപ്രഘോഷകനുമായ ജോൺ അർനോൾഡ്, പ്രമുഖ സുവിശേഷപ്രവർത്തകനും വിടുതൽ ശുശ്രൂഷകനുമായ ഡോ. ജോൺ ദാസ് എന്നിവരും ഇത്തവണത്തെ കൺവൻഷന്റെ ഭാഗമാകും.

‘ജീസസ് or ബറാബസ്’ എന്ന പേരിൽ കുട്ടികൾ ഒരുക്കുന്ന മ്യൂസിക്കൽ ബൈബിൾ ഡ്രാമ ഇത്തവണ കൺവൻഷന്റെ ഭാഗമായിരിക്കും.

കുട്ടികൾക്ക് പ്രായഭേദമനുസരിച്ച് പ്രത്യേക ക്ലാസുകളും പരിശുദ്ധാത്മ പ്രേരണയാൽ കുട്ടികളുടെ ആത്മീയവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന കിംഗ്ഡം റവലേറ്റർ മാഗസിൻ സൗജന്യമായി കൺവൻഷനിൽ വിതരണം ചെയ്തുവരുന്നു.

കൺവൻഷനിൽ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർഥന പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവൻഷൻ സെന്ററിൽ ലഭ്യമാണ്.

രാവിലെ എട്ടിന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

വിലാസം: ബഥേൽ കൺവൻഷൻ സെന്റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം B70 7JW.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ് 07760254700, ടോമി ചെമ്പോട്ടിക്കൽ 07737935424.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.